Connect with us

Hi, what are you looking for?

NEWS

ആയക്കാട് കവലയില്‍ കാര്‍ മൂടിയില്ലാത്ത ഓടയില്‍ വീണു

കോതമംഗലം: തൃക്കാരിയൂര്‍ ആയക്കാട് കവലയില്‍ പണി പൂര്‍ത്തിയാക്കാത്ത ഓടയിലേക്ക് വീണ് കാര്‍ അപകടം. യാത്രക്കാര്‍ക്ക് പരിക്കില്ല. എതിരെ വന്ന വാഹനത്തിന് കടന്നുപോകാന്‍ വഴിയൊരിക്കിയപ്പോഴാണ് കാറിന്റെ ഇടത് വശത്തെ മുന്‍ചക്രം ഓടയില്‍പ്പെട്ടത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ഒരു ചക്രം ഓടയില്‍പ്പെടുകയും എതിര്‍വശത്തെ പിന്‍ചക്രം ഉയരുകയും ചെയ്തു. കാര്‍ പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. ആയക്കാട് വേട്ടാംപാറ റോഡില്‍ ഒരു വര്‍ഷം മുമ്പാണ് കോടികളുടെ നവീകരണ പ്രവൃത്തികള്‍ നടത്തിയത്. ആയക്കാട് കവലയില്‍ ഓടയ്ക്ക് മുകളില്‍ ഏതാനും സ്ലാബുകള്‍ ഇടാതെ പോയതാണ് വാഹനങ്ങളേയും കാല്‍നടക്കാരേയും അപകടത്തിലാക്കുന്നത്. സ്ലാബ് സ്ഥാപിക്കാനായി തീര്‍ത്ത കോണ്‍ക്രീറ്റ് ഭാഗം ഇതിനോടകം പൊട്ടിതകര്‍ന്ന നിലയിലാണ്.
മൂന്നും കൂടിയ ജംഗ്ഷനില്‍ വെറ്റിലപ്പാറ, അയിരൂര്‍പ്പാടം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പിന് തൊട്ടു ചേര്‍ന്നാണ് മൂടിയില്ലാത്ത കാന. ബസില്‍നിന്ന് ധൃതിപിടിച്ച് ഇറങ്ങുന്നവര്‍ തുറന്ന കാന ശ്രദ്ധയില്‍പ്പെടാതെ കാലെടുത്ത് വയ്ക്കുമ്പോള്‍ കുഴയിലാകും. ഇത്തരത്തില്‍ വീണ് കൈയ്യും കാലും പൊട്ടിയവരുമുണ്ട്. ഇതിനോടകം നിരവധി വാഹനങ്ങളും ആളുകളും കാനയില്‍ വീണ് അപകടത്തിലായിട്ടും പൊതുമരാമത്ത് അധികാരികള്‍ കാട്ടുന്ന അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

You May Also Like

CHUTTUVATTOM

കോതമംഗലം:കോതമംഗലം താലൂക്ക് ആശുപത്രിയിലെ എക്സ്റേ യൂണിറ്റിലേക്കുള്ള വഴി രോഗികൾക്ക് ദുരിതയാത്രയാകുന്നു. ആശുപത്രി കോമ്പൗണ്ടിലെ പ്രധാന ബ്ലോക്കിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന എക്സ്റേ വാർഡിലേക്ക് എത്താൻ കുത്തനെയുള്ള റാമ്പ് കയറേണ്ടത് രോഗികളെയും ബന്ധുക്കളെയും...

CHUTTUVATTOM

കോതമംഗലം: കേരള കോൺഗ്രസ് (എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെയർമാനാൻ കെഎം മാണി അനുസ്മരണം നടത്തി. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വ. റോണി മാത്യു പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഷീ ലോഡ്ജ് അഞ്ച് മാസം പിന്നിടുമ്പോഴും അടഞ്ഞുകിടക്കുന്നു.മന്ത്രി പി.രാജീവ് ആയിരുന്നു ഉദ്ഘാടകന്‍.എന്നാല്‍ ഉദ്ഘാടനം നടത്തിയതല്ലാതെ ഇതുവരെ ഒരു പ്രയോജനവുമുണ്ടായില്ല. തങ്കളം ബസ് സ്റ്റാന്‍റിനോടനുബന്ധിച്ചാണ് ഷീ ലോഡ്ജ്...

CHUTTUVATTOM

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ സൺ‌ഡേ സ്കൂൾ പ്രസ്ഥാനം കോതമംഗലം ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള അവധിക്കാല ബൈബിൾ ക്ലാസ് തിങ്കളാഴ്ച്ച ആരംഭിക്കും. 18 (ശനിയാഴ്ച) വരെ ദിവസവും രാവിലെ 9 മുതൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നിന്നും യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം അഞ്ചക്ക ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി സംഘടിപ്പിച്ച അവലോകന യോഗം വിലയിരുത്തി. സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ കൂടിയ യോഗം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി വെള്ളാരംകുത്തിൽ കൃഷിയിടത്തില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത്് ആദിവാസി ഉന്നതിയിലെ പൊട്ടനാനിയില്‍ ശശിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് ഉദേശം 12 വയസ് പ്രായമുള്ള...

NEWS

കോതമംഗലം: വേനല്‍ച്ചൂടിനെ അവഗണിച്ച് നഗരത്തിലെ വിപണികള്‍ വിഷുവിനെ വരവേല്‍ക്കാന്‍ സജ്ജമായി. വിഷുക്കോടിയും കണിവെള്ളരിയും പുത്തന്‍ കൈനീട്ടങ്ങളുമായി മലയാളികള്‍ വിഷു ആഘോഷത്തിരക്കിലേക്ക് കടന്നതോടെ വിപണികളില്‍ വലിയ തോതിലുള്ള ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കണിയൊരുക്കാനുള്ള സാധനങ്ങള്‍ വില്‍ക്കുന്ന...

Featured

  കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ 2021നെ അപേക്ഷിച്ച് ഇത്തവണ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ 83 പേരുടെ നേരിയ വര്‍ദ്ധനവ് മാത്രം. ആകെ 1,36,365 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. 2021ല്‍ ഇത് 1,36,283...

NEWS

കോതമംഗലം: വോട്ടിംഗ് മെഷീനുകളും പോളിംഗ് സാമഗ്രികളുമെല്ലാം വ്യാഴാഴ്ച രാത്രി തന്നെ എംഎ കോളജിലെത്തിച്ചു. കോതമംഗലം, മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളുടെ കൗണ്ടിംഗ് സ്റ്റേഷനുകളും എംഎ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഒരുങ്ങുന്നത്. മൂന്ന് മണ്ഡലങ്ങളിലെയും ഇലക്ട്രോണിക്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ 5000 വോട്ടിലധികം ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഇടതുമുന്നണി വിലയിരുത്തല്‍. ബൂത്തുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം രാഷ്ട്രീയത്തിന് അതീതമായ ഘടകങ്ങള്‍ വിജയമുറപ്പിക്കുമെന്ന് മുന്നണി അവകാശപ്പെടുന്നു. യാക്കോബായ...

NEWS

മൂവാറ്റുപുഴ: കുളപ്പുറം സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെത്തി വോട്ട് രോഖപ്പെടുത്തി ഡീന്‍ കുര്യാക്കോസ് എംപി. രാവിലെ 8.30 ഓടെ എത്തിയാണ് എംപി വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 100ലധികം സീറ്റുകള്‍ നേടി ഐക്യ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം:വോട്ട് ബഹിഷ്‌ക്കരണവുമായി നെല്ലിമറ്റം കരിമരുതംചാല്‍-കോട്ടപ്പാടം നിവാസികള്‍ രംഗത്ത്. നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍ ആയെന്നും കുടിവെള്ളം കിട്ടാക്കനിയാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌ക്കരണ തീരുമാനം. യുഡിഎഫ് ഭരിക്കുന്ന കവളങ്ങാട്...

error: Content is protected !!