Connect with us

Hi, what are you looking for?

NEWS

എം. എ. കോളേജിൽ ബി ഐ എസ് സ്റ്റാൻഡേർഡ് ക്ലബ് ഉദ്ഘാടനം

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബി ഐ എസ് സ്റ്റാൻഡേർഡ് ക്ലബിന്റെ ഉദ്ഘാടനം നടന്നു.കൊച്ചി ബ്യുറോ ഓഫ് സ്റ്റാൻഡേർഡ് പ്രൊമോഷൻ ഓഫീസർ ബെൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും,എം. എ. കോളേജും സംയുക്തമായി ക്ലബ്ബ് അംഗങ്ങൾക്ക് ഓറിയന്റെഷൻ ക്ലാസ്സും, സ്റ്റാൻഡേർഡ് എഴുത്തു മത്സരവും സംഘടിപ്പിച്ചു.
ഗുണനിലവാരം, മാനദണ്ഡങ്ങൾ, എന്നിവയുടെ പ്രാധാന്യം വിദ്യാർത്ഥികളെ മനസ്സിലാക്കാനും,സാമൂഹിക അവബോധം മെച്ചപ്പെടുത്തുകയുമാണ് ക്ലബ്ബിന്റെ ഉദ്ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
അധ്യാപകരും, വിദ്യാർത്ഥികളും അംഗങ്ങളായ സ്റ്റാൻഡേർഡ് ക്ലബ്ബുകൾ രൂപീകരിക്കുന്നതിന് ബിഐഎസ് മുൻകൈയെടുക്കുന്നു .

സ്റ്റാൻഡേർഡ് റൈറ്റിംഗ്, ക്വിസ് മത്സരങ്ങൾ, ഉപന്യാസ രചന, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഗുണനിലവാരവും സ്റ്റാൻഡേർഡൈസേഷൻ ആശയങ്ങളും വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം .
ക്ലബ്ബ് കോർഡിനേറ്റർ ഡോ. ജ്യോതി പി ആർ, വിദ്യാർത്ഥികളായ ആയുഷ് പി അശോക്,ദിയ മരിയ ആന്റണി എന്നിവർ നേതൃത്വം നൽകി.

You May Also Like

CRIME

കോതമംഗലം: നാഗഞ്ചേരി പള്ളിയിൽ കവർച്ച നടത്തിയ സംഘത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ പള്ളിയില്‍ കഴിഞ്ഞമാസമാണ് കവര്‍ നടന്നത്.ഓഫിസില്‍ നിന്നും ഭണ്ഡാരങ്ങളില്‍ നിന്നും പണം...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . താലൂക്കിൽ ആകെ 30 സ്കൂളുകളിലായി 2824 കുട്ടികളാണ് പരീക്ഷ എഴുതിയത്.13 സർക്കാർ സ്കൂളുകൾ,16എയ്ഡഡ് സ്കൂളുകൾ,1 അൺ...

CRIME

പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ . ട്രിച്ചി ലാൽഗുഡി മനയ്ക്കൽ അണ്ണാനഗർ കോളനിയിൽധർമ്മരാജ് (29) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒന്നാം തീയതി പെരുമ്പാവൂർ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....