കോതമംഗലം : ഉടുമൽപേട്ടക്കു കെഎസ്ആര്‍ടിസി ഫാസ്റ്റുപാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു. എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാൻഡിൽ നിന്നുമാരംഭിച്ച് -വൈറ്റില ഹബ്ബ് -തൃപ്പൂണിത്തുറ-കോലഞ്ചേരി-മുവാറ്റുപുഴ-കോതമംഗലം-നേര്യമംഗലം-അടിമാലി-മൂന്നാർ-മറയൂർ-ചിന്നാർ വഴിയാണ് സർവീസ്. രാവിലെ 5.15 നു പുറപ്പെടുന്ന ബസ് 5.25 (വൈറ്റില ഹബ്ബ്) 5.30 (തൃപ്പൂണിത്തുറ) 6.30 (മുവാറ്റുപുഴ) 6.50 (കോതമംഗലം കെഎസ്ആര്‍ടിസി ബസ്സ്റ്റാൻഡ് ) 8.10 അടിമാലി (പ്രൈവറ്റ് ബസ്സ്റ്റാൻഡ്) ,9.15 (മൂന്നാർ) 10.35 മറയൂർ വഴി 11 .55 നു ഉടുമലൈപേട്ട TNSTC ബസ്സ്റ്റാൻഡിലെത്തും.
തിരികെ ഉച്ചക്ക് 2.15 നു ഉടുമലപേട്ട നിന്നും പുറപ്പെടും 3.45 (മറയൂർ),5.20 (മൂന്നാർ) 6.20 (അടിമാലി) 7.40 (കോതമംഗലം) 8 PM (മുവാറ്റുപുഴ) 9.20 (വൈറ്റില ഹബ്ബ്) വഴി 9.30 നു എറണാകുളത്ത് തിരിച്ചെത്തും ( റിസർവേഷൻ സൗകര്യം ഉണ്ട്)