Connect with us

Hi, what are you looking for?

NEWS

ചെറുവട്ടൂർ യു പി സ്കൂളിൽ പുതിയതായി നിർമ്മിച്ച ഫുട്ബോൾ ഗ്രൗണ്ട് നാടിന് സമർപ്പിച്ചു

കോതമംഗലം : ചെറുവട്ടൂർ യു പി സ്കൂളിൽ പുതിയതായി നിർമ്മിച്ച ഫുട്ബോൾ ഗ്രൗണ്ട് നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-2024 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഫുട്ബോൾ ഗ്രൗണ്ടിൻ്റെ ഉദ്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എ എം.ബഷീർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ക്കും പ്രദേശവാസികളായ യുവാക്കളുടെയും ദീർഘകാലമായിട്ടുളള ആഗ്രഹമാണ് ഗ്രൗണ്ട് നിർമ്മാണത്തിലൂടെ സഫലീകരിച്ചത്.

ജീവിത ശൈലി രോഗങ്ങൾ വർധിച്ച് വരുന്ന കാലഘട്ടത്തിൽ ആരോഗ്യമുള്ള ജനത എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കളിസ്ഥലങ്ങൾ നിർമ്മിക്കുകയും,നവീകരിക്കുകയും ചെയ്യുന്ന നിരവധി പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്.ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നൂറുകണക്കിന് ജനാവലിയുടെയും ,സ്പോർട് പ്രേമികളുടെയും നേതൃത്വത്തിൽ ചെണ്ട മേള ങ്ങളുടെ അകമ്പടിയോടെ ഉത്സവ പ്രതീതിയിൽ കോട്ടെ പീടികയിൽ നിന്നും പ്രകടനമായിട്ടാണ് ഉദ്ഘാടനവേദിയിൽ എത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ ഷറഫിയ ഷിഹാബ് സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ സാലി ഐപ്, ജെയിംസ് കോറമ്പേൽ, അംഗങ്ങളായ ആനിസ് ഫ്രാൻസിസ്, ഡയാന നോബി, നിസാമോൾ ഇസ്മായിൽ ,T.K.കുഞ്ഞുമോൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നാസ്സർ വട്ടേക്കാടൻ, വൃന്ദ മനോജ്, പി. ടി. എ. പ്രസിഡൻ്റ് കെ.സി അയ്യപ്പൻ കുട്ടി, നേതാക്കളായ കെ. എം കുഞ്ഞുബാവ, അലി പടിഞ്ഞാറേച്ചാലിൽ,പി. എ ഷിഹാബ്, സി കെ സത്യൻ ,O.K.അലിയാർ, ചെറുവട്ടൂർ നാരായണൻ,ഹസൈനാർ ഇക്കരകുടി, തുടങ്ങിയവർവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോട്ടപ്പടി: വടക്കുംഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുട്ടിയാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി.കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് മൂന്നാം വാര്‍ഡിലെ ജോണ്‍സന്റെ പറമ്പിലാണ് കുട്ടിയാനയെ വൈദ്യുതി ആഘാതമേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാത്രി റബ്ബര്‍...

CHUTTUVATTOM

കോതമംഗലം : അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹം (എസ്.ഡി) രൂപം കൊണ്ടിട്ടു നൂറു വർഷങ്ങൾ പിന്നിടുമ്പോൾ ശതാബ്‌ദി ആഘോഷങ്ങളോട് അനുബന്ധിച്ച് കോതമംഗലം കോഴിപ്പിള്ളി സെന്റ്‌ വിൻസെന്റ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഹൗസിൽ കാരുണ്യത്തിന്റെ ആഘോഷ...

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ പുതുതലമുറയെ ലഹരിയില്‍ നിന്നും സമ്പൂര്‍ണ്ണമായി രക്ഷിക്കുന്നതിന് പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അക്രമണങ്ങളും, കൊലപാതകങ്ങളും വാഹന അപകടങ്ങളും, മറ്റു സാമൂഹ്യതിന്മകളും ഇല്ലാതാക്കുന്നതിന് ജാഗ്രതയോടെയുള്ള ഇടപെടല്‍ അനിവാര്യമെന്നും കേരള മദ്യവിരുദ്ധ ഏകോപന സമിതി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് ( ഓട്ടോണമസ് ) കോളേജിൽ സത്വ ഫെസ്റ്റ് 2026 സംഘടിപ്പിച്ചു.ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ടൈറ്റിൽ ജേതാവും അതിവേഗചിത്രരചനയിലെ ലോക റെക്കോർഡ് ഉടമയും, ആറുകോടിയിലേറെ പ്രേക്ഷകരെ...

CHUTTUVATTOM

കോതമംഗലം: ഇഞ്ചത്തൊട്ടിയെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. കീരംപാറ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദർശിക്കാനെത്തിയതായിരുന്നു എംഎൽഎ. നവംബറിൽ ഇഞ്ചത്തൊട്ടിയിൽ കയാക്കിംഗ് ആരംഭിക്കുന്നതിനും സഞ്ചാരികൾക്കായി മനോഹരമായ പാർക്ക് ഒരുക്കുന്നതിനും പുതിയ...

CHUTTUVATTOM

കോതമംഗലം : സിപിഎം കവളങ്ങാട് ഏരിയ കമ്മറ്റിയുടെ നേത്യത്വത്തിൽ വന്യമൃഗ ശല്യത്തിനെതിരെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന് മുന്നിലേക്കക്ക്ജനകീയ പ്രതിഷേധ മാർച്ച് നടത്തി.ഉദ്ഘാടനം മുൻ എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു.വാർഡ് മെമ്പർ ഷിജി അനിൽകുമാർ...

CHUTTUVATTOM

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് മരിച്ച കോതമംഗലം സ്വദേശികളിലൊരാളുടെ സംസ്‌കാരം നടത്തി. മാലിയില്‍ അനൂപിന്റെ സംസ്‌കാരമാണ് ചൊവ്വാഴ്ച വൈകിട്ട് 4ഓടെ കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടത്തിയത്. നിരവധി പേരാണ്...

CHUTTUVATTOM

കോതമംഗലം: നഗരത്തിലെ പ്രധാന ഗതാഗതകേന്ദ്രങ്ങളിലൊന്നായ തങ്കളം ജംഗ്ഷനില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു. സിഗ്‌നലിന്റെ സ്വിച്ച് ഓണ്‍ കര്‍മം എംഎല്‍എ ഷിബു തെക്കുംപുറം നിര്‍വഹിച്ചു.തങ്കളം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനൊപ്പം...

ACCIDENT

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം: കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എ. മിനി സിവില്‍...

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

NEWS

കൊച്ചി : വിദ്യാഭ്യാസ മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. കെ.എസ്.എസ്.ടി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാഘോഷവും അവാർഡ് വിതരണവും...

error: Content is protected !!