Connect with us

Hi, what are you looking for?

CRIME

നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി ജയിലിടച്ചു

പെരുമ്പാവൂര്‍: നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി ജയിലിടച്ചു. കൊമ്പനാട് ചൂരമുടി മാലിക്കുടി അഖില്‍ എല്‍ദോസ് (27), പാറക്കടവ് പുളിയനം കുന്നപ്പിള്ളിശേരി കുരിശിങ്കല്‍ മാര്‍ട്ടിന്‍ (24) എന്നിവരെയാണ് കാപ്പ ചുമത്തി വിയൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറുപ്പംപടി, കോടനാട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതക ശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍, പട്ടികജാതി-പട്ടിക വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം, മോഷണം, കാപ്പ ഉത്തരവിന്റെ ലംഘനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് അഖില്‍ എല്‍ദോസ്. കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കുറുപ്പംപടി, കോടനാട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മോഷണ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കുറുപ്പംപടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. സജീവിന്റെയും സബ് ഇന്‍പെക്ടര്‍ ടി.ബി. ബിബിന്റെയുംനേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത്. അങ്കമാലി, ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് മാര്‍ട്ടിന്‍. ഓഗസ്റ്റില്‍ അയിരൂര്‍ തിരുകൊച്ചി റസിഡന്‍സിയിലെ ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. അങ്കമാലി പോലീസ് ഇന്‍സ്പെക്ടര്‍ പി. ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

You May Also Like

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: ദേശീയപാതയില്‍ കറുകടത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. പരിക്കേറ്റ കാര്‍ ഡ്രൈവര്‍ മിഥുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ക്കും പരിക്കുണ്ട്. കറുകടം മൗണ്ട് കാര്‍മല്‍ കോളേജിനുസമീപം ബുധനാഴ്ച വൈകിട്ട്...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് ജനവാസ മേഖലയോടു ചേര്‍ന്ന് വനാതിര്‍ത്തിയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. ചാമപ്പാറയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി കല്ലടി ഭാഗത്ത് വെള്ളം വറ്റിയ കൈത്തോട്ടിലെ പാറയിലാണ് ജഡം കിടന്നിരുന്നത്. ഉദേശം ഒന്‍പതുവയസ് പ്രായമുള്ള...

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന പുതിയ ഒ പി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം “മാനസികാരോഗ്യവും സാമൂഹിക പ്രതിരോധ ശേഷിയും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ വർക്ക് വിഭാഗ മേധാവി സൗമ്യ മാത്യു സ്വാഗതം...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

പല്ലാരിമംഗലം : അടിവാട് നിർധന കുടുംബങ്ങൾക്കുള്ള ഇടം പ്രവാസി സംഘടനയുടെ റമദാൻ ഈസ്റ്റർ വിഷു കിറ്റുകളുടെ ഉൽഘാടനം എം എൽ എ ആന്റണി ജോണും അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാം ജാബിർ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം : 1 കോടി രൂപ ചിലവഴിച്ച് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് ആന്റണി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം :കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ടൂറിസത്തിനും, ഭവന നിർമ്മാണത്തിനും, കർഷകർക്കും, ട്രൈബൽ ഉന്നതികൾക്കും ഊന്നൽ നൽകിക്കൊണ്ട് ബജറ്റ്.77,18,20118( 77 കോടി പതിനെട്ടു ലക്ഷത്തി ഇരുപതിനായിരത്തി ഒരുനൂറ്റി പതിനെട്ട് )രൂപ വരവ് പ്രതീക്ഷിച്ചുകൊണ്ടും, 76,...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

error: Content is protected !!