Connect with us

Hi, what are you looking for?

NEWS

പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുള്ള അങ്കമാലി-ശബരി റെയിൽവേയെ നിർമ്മാണത്തിന് മുൻഗണന നൽകണം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ

പെരുമ്പാവൂര്‍ : അങ്കമാലി – എരുമേലി ശബരി റെയില്‍വെയുടെ പുതുക്കിയ എസ്റ്റിമേറ്റ് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് സാധ്യമാകുന്ന വിധത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കെആര്‍ഡിസിഎല്‍ തയ്യാറാക്കി റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. ഇതിനോടകം 8 കിലോമീറ്റര്‍ റെയില്‍പാതയും കാലടി റെയില്‍വേ സ്റ്റേഷനും ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പെരിയാറിന് കുറുകെ റെയില്‍വേ പാലവും നിര്‍മ്മിച്ചു കഴിഞ്ഞിട്ടുണ്ട്. 1998 ല്‍ അനുവദിച്ചതും 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതുമായ അങ്കമാലി -ശബരി റെയില്‍വേയ്ക്കായി 70 കിലോമീറ്റര്‍ ദൂരത്തില്‍ കോട്ടയം ജില്ലയിലെ രാമപുരം സ്റ്റേഷന്‍ വരെ 25 വര്‍ഷം മുന്‍പ് കല്ലിട്ട് തിരിച്ചിട്ടുണ്ട്. കല്ലിട്ട് തിരിച്ച സ്ഥലം ഉടമകള്‍ക്ക് സ്ഥലം വില്‍ക്കാനോ ബാങ്ക് ലോണ്‍ എടുക്കാനോ കഴിയുന്നില്ല. ആളൊഴിഞ്ഞ കാലടി റെയില്‍വേ സ്റ്റേഷനും പെരിയാര്‍ റെയില്‍വേ പാലവും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി ഭീകരാവസ്ഥയിലാണ്. ശബരി റെയില്‍വേയ്ക്ക് വേണ്ടി സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ വില കൊടുക്കുന്നതിന് ഈ വര്‍ഷം കേന്ദ്ര ബജറ്റില്‍ അങ്കമാലി -ശബരി റെയില്‍വേ പദ്ധതിയ്ക്ക് അനുവദിച്ച 100 കോടി രൂപ വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും സ്ഥലമെടുപ്പ് താഹസീല്‍ദാര്‍ ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും നിയമസഭയില്‍ സബ്മിഷനിലൂടെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ആവശ്യപ്പെട്ടു.

ഒരു വർഷം മുൻപ് സമർപ്പിച്ച അങ്കമാലി -ശബരി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകാതെ ശബരി റെയിൽവേയുടെ പുതിയ അലൈ‍ൻമെന്റ് എന്ന് പറഞ്ഞു ചെങ്ങന്നൂർ നിന്ന് പമ്പയ്ക്ക് ആകാശ റെയിൽവേയ്‌ക്ക് കേന്ദ്ര സർക്കാർ സർവ്വേ നടത്തുന്നത് എറണാകുളം, ഇടുക്കി കോട്ടയം ജില്ലകളിലെ ജനങ്ങളെയും അങ്കമാലി-ശബരി റെയിൽവേയ്‌ക്ക് വേണ്ടി 25 വർഷം മുൻപ് കല്ലിട്ട് തിരിച്ച സ്ഥലം ഉടമകളെയും ആശങ്കയിലാക്കിയിരിക്കുകയാണ് എന്ന വിവരം എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു. ശബരിമല തീർത്ഥടകാരുടെ വിശ്വാസവും ആചാരവും പ്രകാരം എരുമേലിയാണ് ശബരിമലയുടെ കവാടം. എരുമേലിയിൽ പേട്ട തുള്ളി മത സൗഹാർദത്തിന്റെ കേന്ദ്രമായ വാവര് പള്ളിയിൽ നേർച്ചയിട്ടാണ് തീർത്ഥടകർ ശബരിമല കയറുന്നത്. ചെങ്ങന്നൂരിന് ശബരിമല തീർഥാടനത്തിൽ വിശ്വാസപരമായി ഒരു പ്രാധാന്യവുമില്ല. ആയതിനാൽ അങ്കമാലി- ശബരി റെയിൽവേ നിർമ്മാണത്തിന് മുൻഗണന നൽകാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിയ്‌ക്കും റെയിൽവേ മന്ത്രിയ്ക്കും കത്ത് അയക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു.

You May Also Like

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് ചെക്ക്പോസ്റ്റിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടതിൽ അധികൃതരുടെ  അനാസ്ഥയും കാരണമായതായി ആരോപണം. അപകടകരമായ വളവിൽ സ്ഥിതി ചെയ്യുന്ന ചെക്ക്പോസ്റ്റിൽ റിഫ്ലക്ടറുകളോ വാണിംഗ് ലൈറ്റുകളോ സുരക്ഷാ ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന്...

CHUTTUVATTOM

കീരംപാറ: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം കൂടിയ സർവ്വകക്ഷി യോഗ തീരുമാനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിൻ്റേയും, വൈസ് പ്രസിഡന്റിൻ്റേയും നേതൃത്വത്തിൽ ഡിഎഫ്ഒ  സൂരജ് ബെൻ ഐഎഫ്എസുമായി കൂടിക്കാഴ്ച നടത്തി. വനമേഖലയിലെ മരം...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിൽ യുവതി വീട്ടിൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിൻ്റെ അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ല.ഫോറൻസിക്കും, വിരലടയാള വിദഗ്ദ്ധരും സംഭവം നടന്ന വീട്ടിലെത്തി പരിശോധന തെളിവുകൾ ശേഖരിച്ചു. വ്യാഴാഴ്ച രാതി 8 ഓടെയാണ്...

CHUTTUVATTOM

കോതമംഗലം: മുയൽ കൂട്ടിൽ കയറിയ പെരുപാമ്പിനെ വീട്ടുകാർ പിടികൂടി വനം വകുപ്പിന് കൈമാറി. കൊള്ളിക്കാട് കൊളാട്ടുകുടി ജോർജിൻ്റെ മുയൽക്കൂട്ടിലാണ് പെരുപാമ്പ് കയറിയത്. രാത്രി മുയലിൻ്റെ കരച്ചിൽ കേട്ട് ശ്രദ്ധിച്ച വീട്ടുകാർ പെരുപാമ്പിനെ കൂട്ടിനകത്ത്...

CRIME

കോതമംഗലം: നങ്ങേലിപ്പടിയിൽ മോഷ്‌ണ പരമ്പര. ഒരാഴ്ചക്കുള്ളിൽ അഞ്ച് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. നങ്ങേലിപ്പടി ജംഗ്ഷനില്‍ എളമ്പ്ര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്‍റെ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടു. പൂട്ട് തകര്‍ത്തശേഷം ഭണ്ഡാരം തുറന്നാണ്പണം മോഷ്ടിച്ചത്. ഒരു മാസം...

CHUTTUVATTOM

കോതമംഗലം :സർക്കാരിന് ഇച്ഛാശക്തി ഉണ്ടെങ്കിൽ കേരളത്തിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മണിക്കൂറുകൾക്കകം പരിഹരിക്കുവാൻ കഴിയുമെന്ന് മുൻ എംഎൽഎ ആന്റണി ജോൺ.കീരംപാറ പഞ്ചായത്തിലെ രൂക്ഷമായ വന്യ മൃഗശല്യത്തിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഎം പുന്നേക്കാട് നടത്തിയ...

CHUTTUVATTOM

കോതമംഗലം: കൊമേഴ്സ് വിഭാഗം അധ്യാപികമാർ ചേർന്ന് രചിച്ച ഇൻറർനാഷണൽ ബിസിനസ് ആൻഡ് ഫിനാൻസ് എന്ന വിഷയത്തിലെ റഫറൻസ് ഗ്രന്ഥം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ വൈഫ് ചാൻസലർ ഡോക്ടർ ഡീ മാവൂത്ത് പ്രകാശനം നിർവഹിച്ചു. മാർ...

CHUTTUVATTOM

പൈങ്ങോട്ടൂർ: ചെറുകാട്ട് കുടുംബയോഗത്തിൻ്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി.പൈങ്ങോട്ടൂർ സെന്റ് ആന്റണിസ് ഫോറോനാ പള്ളിയിൽ ഫാ.ജോൺ ആനിക്കൊട്ടിലിൻ്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും കുടുംബത്തിൽ നിന്ന് മരിച്ചു പോയവർക്കായി പ്രത്യേക പ്രാർത്ഥനയും നടത്തി. തുടർന്ന്...

CHUTTUVATTOM

  കോതമംഗലം: പുരോഗമന കലാസാഹിത്യസംഘം പിണ്ടിമന, കീറമ്പാറ യുണിറ്റ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. പിണ്ടിമന സമ്മേളനം മുത്തംകുഴി കുമാരനാശാന്‍ സ്മാരക ലൈബ്രറി ഹാളില്‍ കോതമംഗലം ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.കെ സുകു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കോതമംഗലം ഗവ. എല്‍പി സ്‌കൂളിലേക്ക് സ്റ്റീല്‍ അലമാരയും ആവശ്യമുള്ള പഠനോപകരണങ്ങളും കൈമാറി. ബാങ്ക് പ്രസിഡന്റ് എല്‍ദോസ് പോള്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം....

CHUTTUVATTOM

കോതമംഗലം: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഘടകം സംഘടനയുടെ ഒന്‍പതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലേയ്ക്ക് വിവിധ ഉപകരണങ്ങള്‍ സംഭവാന ചെയ്തു.ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയില്‍ വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവത്തില്‍ ഫോറന്‍സിക്കും, വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തി. വ്യാഴാഴ്ച രാതി 8 ഓടെയാണ് വെറ്റിലപ്പാറയിലെ വീട്ടില്‍ സിമി ബിജുവിന് കഴുത്തില്‍ മുറിവേറ്റത്. കയ്യില്‍...

error: Content is protected !!