കോതമംഗലം : താലൂക്ക് കേരള ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ വനിതാ ദിനാചരണവും വിശിഷ്ട വ്യക്തിത്വങ്ങളെ അനുമോദിക്കലും നടന്നു. പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എന്‍ രഞ്ജിത് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെജെയു മേഖലാ പ്രസിഡന്റ് പി എ സോമന്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ പി എന്‍ സജിമോന്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് എന്‍ എസ് ഷിജീബ് നന്ദിയും പറഞ്ഞു. പൂര്‍വ വിദ്യാര്‍ഥിയും കെജെയു മേഖലാ വൈസ് പ്രസിഡന്റുമായ കെ എ യൂസുഫ് പല്ലാരിമംഗലം അനുമോദിക്കുന്നവരെ പരിചയപ്പെടുത്തി. സ്‌കൂളിലെ മികവ് പുലര്‍ത്തിയ പെണ്‍കുട്ടികളെ പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ്് ഖദീജ മുഹമ്മദ് അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി.
ധര്‍മഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ അഭയ മറുപടി പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം നിസാമോള്‍ ഇസ്മായില്‍, കെജെയു ജില്ലാ പ്രസിഡന്റ് ലെത്തീഫ് കുഞ്ചാട്ട്, കെജെയു മേഖലാ ട്രഷറര്‍
അയിരൂര്‍ ശശീന്ദ്രന്‍, കെജെയു ജില്ലാ കമ്മിറ്റിയംഗം പി സി പ്രകാശ്, വിഎച്ച്എസ്ഇ വിഭാഗം പ്രിന്‍സിപ്പല്‍ സുനിത രമേഷ്, കെ മനോശാന്തി ടീച്ചര്‍, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി സിനി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥിനികളായ ഇംതിയാസ് ഖദീജ, എം എസ് സ്വാലിഹ, ഇഷ സബീല്‍, പി എസ് അല്‍ന, പി എ ശിവാനി എന്നിവരെ അനുമോദിച്ചു. പോക്സോ സൈബര്‍ നിയമങ്ങളെക്കുറിച്ച് ക്ലാസ് ഊന്നുകല്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ കെ പി സിദ്ദീഖ് ക്ലാസെടുത്തു.