കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപും പാർട്ടിയും കോതമംഗലം കുരുർ കള്ള് ഷാപ്പും പരിസരവും പരിശോധിച്ച് തങ്കളം മലയിൻകീഴ് ബൈപ്പാസും പരിസരവും നിരീക്ഷിച്ചു വരവേ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ആസം സ്വദേശിയെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതിൽ ടിയാനിൽ നിന്നും 44 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ബ്രൗൺ ഷുഗർ കണ്ടെത്തി കേസെടുത്തു.10 വർഷം വരെ ശിക്ഷ കിട്ടാവുന്നതും ജാമ്യം കിട്ടാത്ത കുറ്റവും ആണ് പ്രതി ചെയ്തത്.
സ്ഥിരമായി അസം സ്വദേശികളിൽ നിന്ന് ഹെറോയിൻ പിടി കൂടുന്ന സാഹചര്യത്തിൽ അസമിൽ നിന്ന് വരുന്ന ട്രെയിൻ പരിശോധന കർശനമാക്കാൻ എക്സ്സൈസ് കമ്മിഷണർ നിർദേശം നൽകി. ആസാം സംസ്ഥാനത്ത് നാഗൂൺ ജില്ലക്കാരനായ ബസിർ ആണ് പിടിയിലായത്(27) പാർട്ടിയിൽ പ്രവൻ്റിവ് ഓഫീസർമാരായ നിയാസ് KA, സിദ്ധിക്ക് AE സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു പി വി, നന്ദു എം എം, ബേസിൽ കേ തോമസ്, ഡ്രൈവർ ബിജു പോൾ എന്നിവരും ഉണ്ടായിരുന്നു.