നെല്ലിക്കുഴി : യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രീൻവാലി സ്കൂളിന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ 29/10/2022 ശനിയാഴ്ച വൈകിട്ട് 8 മണിക്ക് കോതമംഗലം, തങ്കളം ്് ഗ്രീൻവാലി പബ്ലിക് സ്കൂളിൽ നിന്നും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കോതമംഗലം എക്സൈസ് സംഘം പിടിക്കുകയും അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്യുകയും രണ്ടു വാഹനങ്ങൾ സ്കൂൾ കോമ്പൗണ്ടിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരിന്നു.
സ്കൂളിലെ സെക്ക്യൂരിറ്റിക്കാരന്റെ റൂമിൽ നിന്നാണ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തത് സ്കൂൾ ജീവനക്കാരൻ ഓടി രക്ഷപ്പെടുകയും കസ്റ്റഡിയിൽ എടുത്ത പ്രതികളെ പിറ്റെ ദിവസം തന്നെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
സ്കൂളിലെ ജീവനക്കാരനെ കസ്റ്റഡിയിൽ എടുത്താലെ കൂടുതൽ തെളിവുകൾ ലഭിക്കു എന്നിരിക്കെ എക്സൈസും പോലീസും വേണ്ടത്ര അന്വേഷണം നടത്താതെ സ്കൂൾ മാനേജ്മെന്റിനെയും മയക്കുമരുന്ന് മാഫിയകളെയും സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചു പോരുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് സ്കൂൾ PTA കോതമംഗലം MLA യുടെയും നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റിന്റേയും സാനിധ്യത്തിൽ നടന്ന് കൊണ്ടിരിക്കുമ്പോഴാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം കടന്നുവരുന്നത് , പ്രതിഷേധക്കാരെ ഗെയ്റ്റിനു മുന്നിൽ തടയാൻ പോലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ സ്കൂളിന് അകത്തേക്ക് തള്ളി കേറാൻ ശ്രമിച്ചത് പോലീസും സമരക്കാരും സ്കൂൾ മാനേജ്മെന്റും തമ്മിൽ സംഘർഷത്തിന് ഇടയായി.
തുടർന്ന് പോലീസ് സമരക്കാരെ ഗെയിറ്റിന് പുറത്തേക്ക് കടത്തിവിടുകയും സമരം ഗെയിറ്റിന് വെളിയിൽ തുടരുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജീബ്
ഇരമല്ലൂർ നേതൃത്വം കൊടുത്ത സമരം KSU സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ ഉദ്ഘാടനം ചെയ്തു. അലി പടിഞ്ഞാറേച്ചാലിൽ, പരീത് പട്ടമ്മാവുടി, MV റെജി, MA കെരിം, സുരേഷ് ആലപ്പാട്ട്, എന്നിവർ സംസാരിച്ചു. റൈഹാൻ മൈതീൻ, KR രാഹുൽ, ബാബു വർഗീസ്, അൻസാർ ഒലിപ്പാറ, ഇബ്രാഹിം എടയാലി,ബഷീർ ചിറങ്ങര, MK നാസർ, സച്ചിൻ ഷിയാസ്, MM അബ്ദുൾ സലാം, അനീഷ് ഖാൻ, ഷക്കീർ പാണാട്ടിൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.