കോതമംഗലം:- മലൻയിൻകീഴ് കവലയിൽ സെന്റ് ജോർജ് കപ്പേളക്കു സമീപമായി നഗരസഭ പണിയുന്ന ടോയ്ലറ്റ് സമൂച്ചയം കത്തോലിക്ക വിശ്വാസികളെ സംബന്ധിച്ചു പൊതുവെയും മറ്റു മതവിശ്വാസികളെ സംബന്ധിച്ചും ബുദ്ധിമുട്ടുളവാക്കുന്ന ഒന്നായിമാറിയിരിക്കുന്നു, ആരാധനാലയത്തിന് തൊട്ടടുത്തു പൊതു ടോയ്ലറ്റ് വിശ്വാസികൾക്കും മറ്റുള്ളവർക്കും ആരോചകമാണ്, നഗരസഭ പുറംപോകിലാണ് ഇത് നിർമ്മിക്കുന്നത്, ഇത് പിന്നീടുള്ള റോഡ് വികസനത്തെ പ്രതികൂലമായി ബാധിക്കും. വിശ്വാസികളുടെ ആരാധനാസ്വാതന്ത്രത്തെ തടസപെടുത്തുന്ന ടോയ്ലറ്റ് സമൂച്ചയ നിർമ്മാണം ഉടൻ നിർത്തിവക്കണമെന്ന് കോതമംഗലം മേഖല പൗരസമിതി പ്രവർത്തകയോഗം മുനിസിപ്പൽ അധികൃതരോട് ആവശ്യപ്പെട്ടു.
അഡ്വക്കേറ്റ് ഷിന്റോ വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബി പൗലോസ് അധ്യ ഷനായിരുന്നു . അഡ്വക്കേറ്റ് വി. എം. പീറ്റർ, അഡ്വക്കേറ്റ് സൂരജ് മലയിൽ, അഡ്വക്കേറ്റ് തോമസ് കൊച്ചുമുട്ടം, സജി തെക്കേക്കര, പി. വി. അവരാച്ചൻ, ശശി കുഞ്ഞുമോൻ, ടി. പി. തമ്പാൻ, ജോസ് കാട്ടുവള്ളി, എസ്. എം. അബ്ബാസ്,സാജൻ അമ്പാട്ട്, റെജി പാത്താടൻ, രാജീവ് ജോസഫ്, ജോസ് മെതിപ്പാറ എന്നിവർ പ്രസംഗിച്ചു.