Connect with us

Hi, what are you looking for?

NEWS

ഡോ. മൻമോഹൻസിംഗിന് പ്രഥമ എം പി വർഗീസ് പുരസ്കാരം സമ്മാനിച്ചു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ പ്രഥമസെക്രട്ടറിയായിരുന്ന പ്രൊഫ. എം.പി വർഗീസിന്റെ സ്മരണാർത്ഥം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ, ഓർഗനൈസേഷൻ ഓഫ് ഫാർമേഴ്സ് ഫോർ എസ്റ്റാബ്ലിഷ്മെന്റ്സ് ഓഫ് റൈറ്റ്സ് (OFFER) എന്ന സംഘടനയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ പ്രഥമ എം.പി വർഗീസ് പുരസ്കാരം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് സമ്മാനിച്ചു. പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ചാലകശക്തിയായിരുന്ന പ്രൊഫ. എം.പി വർഗീസിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് (29 ജൂൺ 2022) ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ ആഘോഷ പരിപാടികളാണ് മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പ്രൊഫ. എം.പി വർഗീസിന്റെ പേരിൽ പുരസ്കാരം ഏർപ്പെടുത്തുന്നത്.

ദേശീയതലത്തിൽ മികച്ച പ്രതിഭകളെ കണ്ടെത്തി എല്ലാവർഷവും പുരസ്കാരം നൽകും. ശാസ്ത്ര സാങ്കേതിക രംഗത്തെയും അക്കാദമിക രംഗത്തെയും പ്രഗത്ഭരടങ്ങുന്ന അവാർഡു നിർണ്ണയ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഇന്ത്യൻ സാമ്പത്തികശാസ്ത്രത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സാമ്പത്തികശാസ്ത്ര പണ്ഡിതനായ പ്രൊഫ. എം.പി. വർഗീസിന്റെ പേരിലുള്ള പ്രഥമ പുരസ്കാരത്തിന് ഡോ. മൻമോഹൻ സിങിനെ തെരഞ്ഞെടുത്തത്. പുരോഗമന സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് രാജ്യത്ത് ദീർഘ വീക്ഷണത്തോടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്താനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉദാരവൽക്കരിച്ച് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനും ഡോ. മൻമോഹൻ സിങ്ങിന് കഴിഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പരിഗണിച്ച് ന്യൂഡൽഹി ജൻപത് റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറിയും ഓഫർ എന്ന സംഘടനയുടെ ചെയർമാനുമായ ഡോ. വിന്നി വർഗീസ് പുരസ്‌കാരം സമർപ്പിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., അസോസിയേഷൻ വൈസ് ചെയർമാൻ ശ്രീ. എ.ജി. ജോർജ്, പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, ശ്രീ. എം.പി വർഗീസ് (ജൂനിയർ), ശ്രീമതി ഗീത പോൾ എന്നിവർ സന്നിഹിതരായിരുന്നു.

സാമൂഹ്യപ്രവർത്തകൻ, അധ്യാപകൻ, ധനതത്വവിദഗ്ധൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായിരുന്നു പ്രൊഫ.എം പി വർഗീസ് . 1945ൽ ആലുവ യു.സി. കോളേജിൽനിന്ന് ബിരുദവും, 1947 ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും മദ്രാസ് സർവ്വകലാശാലയിൽ നിന്ന്1951ൽ എം.ലിറ്റും നേടിയ അദ്ദേഹം 1957-58ൽ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിൽ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന റോയ് ഹാരോഡിന്റെ കീഴിൽ ഗവേഷണം നിർവ്വഹിച്ചു. 1952-ൽ നിയമസഭാംഗമായി പൊതുജീവിതം ആരംഭിച്ചു. 1953-ൽ മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ പ്രഥമ സെക്രട്ടറിയായി ചുമതലയേറ്റു. മാർ അത്തനേഷ്യസ് കോളേജ്( 1955), മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് (1961), മാർ അത്തനേഷ്യസ് ഹൈസ്കൂൾ( 1966), അടിമാലി ബസേലിയോസ് കോളേജ് (2003), കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ( 2008) എന്നിവ അസ്സോസിയേഷനു കീഴിൽ ആരംഭിച്ചു. 1955 ൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇക്കണോമിക്സ് അധ്യാപകനായി. 1963 മുതൽ 1982 വരെ ഒരേസമയം ഇക്കണോമിക്സ് പ്രൊഫസറായും കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.

സാമ്പത്തികശാസ്ത്രത്തെ ആസ്പദമാക്കിയുള്ള എ ക്രിട്ടിസിസം ഓഫ് കെയിൻസ് ജനറൽ തിയറി’, ‘ദി തിയറി ഓഫ് ഇക്കണോമിക് പൊട്ടൻഷ്യൽ ആന്റ് ഗ്രോത്ത്’ ,ആണവ സംബന്ധിയായ എ ക്രിട്ടിക് ഓഫ് ദി ന്യൂക്ലിയർ പ്രോഗ്രാം’, കൃഷിക്കാരുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ‘ദി ലോ ഓഫ് ലാൻഡ് അക്വിസിഷൻ ആൻഡ് കോമ്പൻസേഷൻ – എ ക്രിട്ടിസിസം’ തുടങ്ങിയ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ കർമ്മമേഖല വ്യക്തമാക്കുന്നവയാണ് .

You May Also Like

CHUTTUVATTOM

കോതമംഗലം: കുറ്റിലഞ്ഞി ഗവ. യുപി സ്‌കൂളിന്റെ 74-ാമത് വാര്‍ഷിക ദിനാഘോഷവും, ദീര്‍ഘനാളത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പൊതു സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍ ആദിവാസി ഉന്നതികളില്‍ നടപ്പാക്കുന്ന പിഎസ്‌സി പരിശീലന പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ഉന്നതികളിലെ കുട്ടികള്‍ക്ക് ജില്ലാ മിഷന്‍ നടപ്പാക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടന...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബും, ഭൂമിത്രസേനയും ചേര്‍ന്ന് പത്മശ്രീ ജേതാവും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയുമായ കൊല്ലക്കല്‍ ദേവകിയമ്മയെ ആദരിച്ചു.ആലപ്പുഴ മുതുകുളത്തെ തപോവനത്തിലെ അവരുടെ വനഗൃഹം സന്ദര്‍ശിച്ചാണ് ”ഗ്രീന്‍ സല്യൂട്ട്” നല്‍കി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. പൈങ്ങോട്ടൂര്‍ സ്വദേശിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സിജോ ജോണ്‍ സ്വന്തം സ്ഥലത്താണ് തണ്ണി മത്തന്‍ കൃഷി ചെയ്തത്. കിരണ്‍ ഇനത്തില്‍പ്പെട്ട...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ “വീണ്ടും” എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി- അധ്യാപക സംഗമം സംഘടിപ്പിച്ചു .സംഗമം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി...

CHUTTUVATTOM

കോതമംഗലം : മാലിപ്പാറ ഫാത്തിമ മാതാ യു.പി. സ്കൂളിന്റെ 74-ാമത് വാർഷികം “Fatmos 2k26” സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.സ്കൂൾ മാനേജർ റവ. ഫാ. ജോസ് കുന്നാനിക്കൽ അധ്യക്ഷത വഹിച്ച...

CHUTTUVATTOM

കോതമംഗലം : നെല്ലിമറ്റം സെൻ്റ് ജോസഫ്‌സ് യു.പി. സ്കൂളിന്റെ 76-ാമത് വാർഷികാ ഘോഷംJOSEPHA 2K26 നടന്നു. ഉദ്ഘാടനവും എൻഡോവ്മെന്റ് വിതരണവും ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. അധ്യാപക രക്ഷാകർതൃദിനവും, വിരമിക്കുന്ന എൽ പി...

CHUTTUVATTOM

കോതമംഗലം : പൈമറ്റം ഗവ. യു.പി. സ്‌കൂളിന്റെ 91-ാമത് വാർഷികാഘോഷം”സെനേറിയോ 2k26″ സംഘടിപ്പിച്ചു.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കാരക്കുന്നം : കാരക്കുന്നം ഫാത്തിമ മാതാ എൽ.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി കറുകടത്ത് നിർമ്മിച്ച സഹപാഠിക്കൊരു സ്നേഹവീടിൻ്റെ താക്കോൽദാനകർമ്മം കോതമംഗലം എം. എൽ. എ ആൻ്റണി ജോൺ നിർവഹിച്ചു . കോതമംഗലം...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

CHUTTUVATTOM

കോതമംഗലം: കാരക്കുന്നം ഫാത്തിമമാതാ എല്‍പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനം, അധ്യാപക – രക്ഷാകര്‍ത്തൃദിനം, യാത്രയയപ്പ് എന്നിവ കോതമംഗലം രൂപതാമെത്രാന്‍ മാര്‍. ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് വള്ളോംകുന്നേല്‍...

CHUTTUVATTOM

കോതമംഗലം: കെഎസ്ആര്‍ടിസി കോതമംഗലം ബസ് ടെര്‍മിനലില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പ്രൊജക്റ്റ് കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിന്റെയും...

error: Content is protected !!