കോതമംഗലം :കൊല്ലം ആസ്ഥാനമായി രൂപീകരിക്കപ്പെട്ട ജനം രാഷ്ട്രീയപാർട്ടി നിലവിൽ വന്നതായിപാർട്ടി നേതാക്കൾ ഇന്ന് തൃക്കാരിയൂറിൽ ചേർന്ന മധ്യ മേഖല സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സാമൂഹ്യമായി ഒറ്റപ്പെടുകയും ആക്ഷേപിതരാവുകയും, സമുദായികമായി പരിത്യജിക്കപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളെ സാമൂഹികമായി ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരമുണ്ടാക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.
ജതീയമായ വേർതിരിവുകളില്ലാതെ എല്ലാവിഭാഗം ജനങ്ങൾക്കും വേണ്ടി പോരാടുകയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വർക്ക് സാമ്പത്തിക സഹായം നൽകുക എല്ലാവർക്കും ഭക്ഷണം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം, ചികിത്സാ സഹായം എന്നിവ ലഭ്യനാക്കുകയെന്നത് പ്രധാന ലക്ഷ്യങ്ങളിൽ പെടുന്നു.
സംവരണത്തെ സാമൂഹ്യ അസമത്വമായി പാർട്ടി കാണുന്നു. ആളെണ്ണമോ, ജാതിമതങ്ങളൊ അല്ല അർഹതയാകണം മാനദണ്ടമെന്ന അവബോധം ജനങ്ങളിൽ എത്തിക്കും. ജനനന്മ, രാഷ്ട്ര നന്മ, സാമൂഹിക സമത്വം എന്നിവ ലക്ഷ്യമാക്കുമ്പോൾ തന്നെ നിലപാടുകളെക്കാൾ പ്രശ്ന പരിഹാരത്തിനാണ് മുൻഗണന നൽകും .
സമ്മേളനത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ പാർട്ടി ചെയർമാൻ ഹരിനാരായണൻ നമ്പൂതിരി മധ്യമേഖല ചെയർമാൻ മാങ്കുളം പുരുഷോത്തമൻ നമ്പൂതിരി കൺവീനർ അമ്മങ്കോട് നാരായണൻ നമ്പൂതിരി, മോളോളം ബാബു, എം ഗണപതി, ശംഭു പോറ്റി എന്നിവർ പങ്കെടുത്തു.