Connect with us

Hi, what are you looking for?

NEWS

സിപിഎം നേതാവിനെതിരെ കേസെടുത്തു; കോതമംഗലം സിഐയെ സ്ഥലം മാറ്റി.

കോതമംഗലം: പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ തല്ലിയ സിപിഎം പ്രാദേശിക നേതാവിനെതിരേ മുഖം നോക്കാതെ നടപടിയെടുത്ത സിഐയെ സ്ഥലംമാറ്റി. കോതമംഗലം സിഐ ബേസിൽ തോമസിനെയാണ് തൃശൂരിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. പിണ്ടിമന ഗ്രാമ പഞ്ചായത്തിന്‍റെ സെക്രട്ടറിയെയാണ് സിപിഎം പ്രാദേശിക നേതാവിന്‍റെ നേതൃത്വത്തിൽ പണിമുടക്ക് ദിവസത്തിൽ തല്ലിച്ചതച്ചത്. ചീത്തവിളിയുമായി പൊതുനിരത്തിലൂടെ ജാഥയായി എത്തിയാണ് സിപിഎം പ്രാദേശിക നേതാവും സംഘവും പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച് തല്ലിയത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെതിരേ കൃത്യമായ നടപടിയെടുത്തതിനാണ് ഇപ്പോൾ കോതമംഗലം സിഐ ബലിയാടായിരിക്കുന്നത്.

സ്വാധീനങ്ങൾക്കു വഴങ്ങാതെ സിപിഎം പിണ്ടിമന ലോക്കൽ സെക്രട്ടറി അടക്കമുള്ളവർക്കെതിരേയാണ് ബേസിൽ കേസെടുത്തത്. അതിന്‍റെ പ്രതികാരമായിട്ടാണ് ഇപ്പോൾ പാർട്ടിനേതൃത്വം ഇടപെട്ട് ബേസിൽ തോമസിനെ തൃശൂർ ചെറുതുരുത്തിയിലേക്കു സ്ഥലംമാറ്റിയിരിക്കുന്നത്. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയാണ് അധികാരികളിൽനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.

ഒരു വശത്തുകൂടി നാട്ടിലെ ഗുണ്ടായിസവും ക്രിമിനൽ പ്രവർത്തനങ്ങളും തടയാൻ ശ്രമം നടത്തുകയാണെന്നു പറയുകയും എന്നാൽ, അതേസമയം തന്നെ കൃത്യമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അനാവശ്യമായി ശിക്ഷിച്ചു ആത്മവീര്യം തകർക്കുകയും ചെയ്യുന്ന നടപടിയാണ് ഉണ്ടാകുന്നതെന്നു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

You May Also Like

NEWS

കോതമംഗലം: പുന്നേക്കാട് തൊണ്ടുങ്ങല്‍ എല്‍ദോസിന്റെ ഭാര്യ അനുജ (31) നിര്യാതയായി. സംസ്‌കാരം നടത്തി നിര്യാതയായി. പരേത വടാട്ടുപാറ തെക്കേടത്ത് കുടുംബാഗമാണ്. മകന്‍: എഡ്വിന്‍ ആന്റണിഎല്‍ദോസ്  

NEWS

കോതമംഗലം: വടാട്ടുപാറ കുറിച്ചിയില്‍ സോമന്‍ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന രാജകുമാരി കൊമ്പനാല്‍ കുടുംബാഗം. മക്കള്‍:ബിനി, ബിനോയി , ബിബിന്‍ . മരുമക്കള്‍ : ലാലു, സന്ധ്യ , സൗമ്യ...

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CRIME

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി അന്വേഷണം...

CHUTTUVATTOM

കോതമംഗലം :ഗുരുശിഷ്യബന്ധത്തിന്റെ മഹത്വവും അധ്യാപകരുടെ സമർപ്പണവും ഓർമിപ്പിക്കുന്ന അധ്യാപക ദിനത്തിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി )യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ...

CHUTTUVATTOM

നേര്യമംഗലം : ചെമ്പൻകുഴി കരിമ്പനയ്ക്കൽ ജോണി പോൾ(70) അന്തരിച്ചു. സംസ്കാരം ഇന്ന് (05/09/26 ശനി. ) 3 ന് ചെമ്പൻകുഴി സെൻ്റ് ജോൺസ് യാക്കോബായ പള്ളിയിൽ.ഭാര്യ: ലൗലി അടിമാലി തോക്കുപാറ ഇടയത്തൂട്ട് കുടുംബാംഗം.മകൾ:...

CHUTTUVATTOM

കോതമംഗലം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുട്ടമ്പുഴ കൊച്ചുനാകപ്പുഴ പള്ളിയില്‍ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനും രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കൊടിയേറ്റി. തിരുനാൾ എട്ടിന് സമാപിക്കുമെന്ന് വികാരി ഫാ. ജോസ് (ജോസുകുട്ടി)...

CHUTTUVATTOM

കോതമംഗലം : രാമല്ലൂര്‍ എമ്പാശ്ശേരിയില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ മനു ജോര്‍ജ് (48) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11ന് കോതമംഗലം വിശുദ്ധ മര്‍ത്താ മറിയം കത്തീഡ്രല്‍ വലിയ പള്ളിയില്‍. ഭാര്യ : എലിസബത്ത്...

CHUTTUVATTOM

കോതമംഗലം: അയ്യങ്കാവ് ധർമശാസ്ത‌ാ ക്ഷേത്രത്തിൽ മോഷണം.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൂട്ടുകൾ തകർത്തിട്ടില്ല. പുറത്തുണ്ടായിരുന്ന പൂജാപാത്രങ്ങൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങളാണു കവർന്നത്. ദീപാരാധന തട്ട്, ഉരുളി, കിണ്ടി, തൂക്കുവിളക്ക്, വിളക്കുകൾ, മിക്സി...

error: Content is protected !!