കോതമംഗലം : ചെറുവട്ടൂർ ക്ഷീരോൽപതാക സഹകരണ സംഘം പൊതുയോഗം അലങ്കോലാപ്പെടുത്താൻ എൽ ഡി എഫ് നേതാക്കൾ ശ്രമിച്ചതായി പരാതി. ജനാതിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ചെറുവട്ടൂർ ക്ഷീരോൽപതാക സഹകരണ സംഘം ഭരണാസമിതിയെ ഭരണ സ്വാധീനം ഉപയോഗിച്ച് അസ്ഥിതിരപ്പെടുത്തുവൻ കുറച്ച് കാലങ്ങളായി എൽ ഡി എഫ് നേതാക്കൾ ശ്രമിക്കുകയാണെന്നും ഇതിന്റെ ഭാഗമായി ഇന്ന് നടത്തുവാൻ തീരുമാനിച്ചിരുന്ന പൊതുയോഗം പ്രാദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകർ അലങ്കോലപ്പെടുത്തുവാൻ ശ്രമം നടത്തി.
ക്ഷീര കർഷകരുടെയും , സംഘം ഭരണാസമിതിയും ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്ന് എൽ ഡി എഫ് നേതാക്കൾക്ക് പിൻമാറേണ്ടിവന്നു. ചെറുവട്ടൂർ ക്ഷീരോൽ പാദക സംഘത്തിൽ താൽക്കാലിക ജീവനക്കാരി ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തുകയും ഇതിനെ തുടർന്ന് ഇവരെ പുറത്താക്കുകയുമായിരുന്നു. തുടർന്ന് ഈ ജീവനക്കാരി സിപിഎം നേതൃത്വത്തെ സമീപിക്കുകയും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് എൽ ഡി എഫ് നേതൃത്വം ഭരണാസമിതിക്കെതിരെ ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ സംഘത്തിൽ പരിശോധന നടത്തി പരാതിയിൽ കഴമ്പില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു. സിപിഎം നേതാക്കളുടെ ശ്രമങ്ങൾ പരാജയപ്പെട്ടതിന്റെ ജാള്യത മറക്കുന്നതിന് പൊതുയോഗം തടസപ്പെടുത്താൻ ശ്രമിച്ചതെന്ന് സംഘം പ്രസിഡന്റ് പറഞ്ഞു.