കോതമംഗലം: ദേവഗിരി ശ്രീ നാരായണ ഗുരുദേവമഹാക്ഷേത്രത്തിലെ ഒൻപതാമത് പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹത്ഥഘോഷയാത്രയ്ക്ക് ക്ഷേത്രം മേൽശാന്തി വിഷ്ണു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന പൂജാ ചടങ്ങുകൾക്ക് ശേഷം യൂണിയൻ പ്രസിഡൻ്റ് അരി നാരായണൻ ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. തുടർന്ന് നെല്ലിമറ്റം ജംഗ്ഷനിൽ നൽകിയ സ്വീകരണത്തിന് കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ്റ് ചാക്കോ ,പഞ്ചായത്ത്സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻഷിബു പടപ്പറമ്പത്ത് ,ശാഖാപ്രസിഡൻ്റ് പി.കെ. ഷാജൻ, സെക്രട്ടറി എം.പി പ്രശാന്ത്, മനോജ് ഗോപി ,ശാഖാ ഭാരവകൾ, വനിതാ സംഘം, യൂത്ത് മൂവ്മെൻ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് ഉപ്പുകുളം ശാഖാ പ്രസിഡൻ്റ് റ്റി.കെ.രാജൻ, സെക്രട്ടറി പി.വി സുമേഷ്, തലക്കോട് ശാഖാ പ്രസിഡൻ്റ് കെ.കെ.അജി, സെക്രട്ടറി എ.സി അനീഷ്, നേര്യമംഗലം ശാഖാ പ്രസിഡൻ്റ് വി.കെ രവീന്ദ്രൻ, സെക്രട്ടറി പി.ആർ സദാശിവൻ, ചെമ്പൻകുഴി ശാഖാപ്രസിഡൻ്റ് എം.കെ. അപ്പുകുഞ്ഞ്, സെക്രട്ടറി വി.എസ്ബി ജു, പാലമറ്റം ശാഖാ പ്രസിഡൻ്റ് ബിജു എം.ജി ,സെക്രട്ടറി വി.കെ.മണികുമാർ ,കുട്ടമ്പുഴ ശാഖാ പ്രസിഡൻ്റ് പി.ജെ ജയൻ, സെക്രട്ടറി എ.എൻ ജനാർദ്ദനൻ, മണികണ്ടംചാൽ ശാഖാ പ്രസിഡൻ്റ് പി.എൻ ഭാസ്കരൻ, സെക്രട്ടറി പി.ആർ ശിവരാമൻ, തട്ടേക്കാട് ശാഖാ പ്രസിഡൻ്റ് ഇൻചാർജ് വി.എസ് ബിജുമോൻ, സെക്രട്ടറി കെ.വി. വിനോദ് തുടങ്ങിയവർ ശാഖകളിൽ നടന്ന സ്വീകരണങ്ങൾക്ക് നേതൃത്വം വഹിച്ചു.
വിഗ്രഹ രഥഘോഷയാത്രയ്ക്ക് യൂണിയൻ സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡൻ്റ് കെ.എസ് ഷിനിൽകുമാർ, സജീവ് പാറയ്ക്കൽ, പി.വി.വാസു, എം.വി രാജീവ്, എം ബി തിലകൻ,എം.കെ.ചന്ദ്രബോസ് തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ: കോതമംഗലം ദേവഗിരി ശ്രീ നാരായണ ഗുരുദേവമഹാക്ഷേത്രത്തിലെ ഒൻപതാമത് പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹത്ഥഘോഷയാത്രയ്ക്ക് നെല്ലിമറ്റം ടൗണിൽ കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ മാലയിട്ട് സ്വീകരിക്കുന്നു.