കവളങ്ങാട് : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് A യുടെ നേതൃത്വത്തിൽ ഇന്ന് നടന്ന റെയ്ഡിൽ കോതമംഗലം താലൂക്ക് കവളങ്ങാട് നെല്ലിമറ്റം കരയിൽ വച്ച് അനധികൃതമായി 12.435 കിലോ കഞ്ചാവ് ഓട്ടോറിക്ഷയിൽ കടത്തിയ കുറ്റത്തിന് തൃശൂർ ജില്ല , കൊടുങ്ങല്ലൂർ താലൂക്ക്, ലോകമല്ലേശ്വരം വില്ലേജ്, കൊടുങ്ങല്ലൂർ കരയിൽ കോട്ടാം തുരുത്തി വീട്ടിൽ ശിവൻ മകൻ അജിത് (33) എന്നയാൾക്കെതിരെ ഒരു NDPS കേസെടുത്തു.
പട്രോൾ വർക്കിനിടയിൽ സംശയം തോന്നി മേൽ വാഹനം പരിശോധന നടത്തിയതിലാണ് കഞ്ചാവ് കണ്ടെത്തിയത് . പ്രതി ആറ് തവണ നെല്ലിമറ്റത്ത് വന്ന് കിലോക്ക് 10000 രുപയ്ക്ക് നെല്ലിമറ്റത്തുള്ള ഒരാളിൽ നിന്നും കഞ്ചാവ് വാങ്ങി കൊണ്ടു പോയതായി സമ്മതിച്ചു. നെല്ലിമറ്റം സ്വദേശിയെ കുറിച്ച് എക്സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ടിയാൾ എക്സൈസ് ഷാ ടോ ടീമിൻ്റെ നിരീക്ഷണത്തിലാണ്.
പ്രതിയുടെ ദേഹ പരിശോദനയ്ക്ക് കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. സുമേഷ്.ബി സന്നിഹിതനായിരിന്നു. പ്രതിയേയും കേസ് റിക്കാർഡുകളും തൊണ്ടിമുതലും തുടർ നടപടികൾക്കായി കോതമംഗലം റേഞ്ചിലേക്ക് കൈമാറി. എക്സൈസ് പാർട്ടിയിൽ പ്രിവെൻ്റീവ് ഓഫിസർ K A നിയാസ് , ഗ്രേഡ് പ്രിവെൻ്റീവ് ഓഫിസർ സിദ്ദിഖ് A E, സിവിൽ എക്സൈസ് ഓഫിസർമാരായ ഉമ്മർ P E, ബിജു P V, സുനിൽ P S, അനൂപ് T K , ബേസിൽ K തോമസ് , ഡ്രൈവർ ബിജു പോൾ എന്നിവരും ഉണ്ടായിരുന്നു.