കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്സി/എസ്ടി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. 53 വിദ്യാർത്ഥികൾക്ക് ആണ് മരം കൊണ്ട് നിർമിച്ച മേശയും കസേരയും നൽകിയത്. എസ്സി വിഭാഗത്തിൽ ഉൾപ്പെട്ട വയോജനങ്ങൾക്ക് കട്ടിൽ വിതരണവും നടത്തി. 52 ഗുണഭോക്താക്കളെയാണ് ഇതിനായി തെരെഞ്ഞെടുത്തത്. വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ നിർവ്വഹിച്ചു. ഈ രണ്ട് പദ്ധതിക്കൾക്കായി 3.5ലക്ഷത്തോളം രൂപയാണ് വകയിരുത്തിയത്. പഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ജിൻസിയ ബിജു അധ്യക്ഷത വഹിച്ചു. മെമ്പർമാരായ രാജേഷ് കുഞ്ഞുമോൻ, ലിസ്സി ജോളി, ഉഷ ശിവൻ, അസിസ്റ്റന്റ് സെക്രട്ടറി വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
