കവളങ്ങാട് : തലക്കോട് സ്കൂൾ പടിയക്കൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു. തലക്കോട് നെല്ലാംകുഴിയിൽ പൗലോസിൻ്റെ ഭാര്യ ഗ്രേസി (56) യാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഏഴരയോടെ സമീപത്തുള്ള തറവാട്ടുവീട്ടിൽ കുടുംബ പ്രാർത്ഥന കഴിഞ്ഞ് ഭർത്താവുമൊത്ത് സ്വന്തം വീട്ടിലേക്ക് കൊച്ചി- ധനുഷ് കോടി ദേശീയ പാതയിലൂടെ നടന്നു പോകമ്പോൾ അടിമാലി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ പുറകിൽ നിന്ന് ഇടിച്ചു തെറിപ്പിയ്ക്കുകയാണുണ്ടായത്. കൂടയുണ്ടയിരുന്ന ഭർത്താവ് പൗലോസ് അല്പം മുന്നിലായിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപെട്ടു. ഉടൻ തന്നെ ഇടിച്ച കാറിൽ തന്നെ ഭർത്താവ് ഗ്രേസിയെയും കൊണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
ഊന്നുകൽ പോലിസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്ട്ടുമാർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കയച്ചു. മരിച്ച ഗ്രേസിയുടെ ഭർത്താവ് പൗലോസ് ദീർഘകാലം കോതമംഗലം റെജിമോൻ മോട്ടേഴ്സിൽ ഡ്രൈവറായി സേവനമനിഷ്ടിച്ചിട്ടുണ്ട്.