കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ സഹപാഠിയുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഒന്നര ദിവസം കൊണ്ട് മുക്കാല്‍ ലക്ഷം രൂപ സമാഹരിച്ച് കൈമാറി. ചെറുവട്ടൂര്‍ ശിവദാസന്‍ കുടുംബസഹായ സമിതി ആസ്റ്റർ ഫൗണ്ടേഷൻ പങ്കാളിത്ത പദ്ധതിയിൽ നിര്‍മ്മിച്ച് നല്‍കുന്ന ഭവനത്തിന്‍റെ അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായാണ് സ്ക്കൂള്‍ അധ്യാപകരും, വിദ്യാര്‍ത്ഥികളും , പി ടി എ അംഗങ്ങളും ഉള്‍പ്പടെ ഒന്നരദിവസം കൊണ്ട് 75000 രൂപയുടെ സമാഹണഫണ്ട് കൈറിയത്. മരണപ്പെട്ട ശിവദാസിന്‍റെ മൂത്തമകള്‍ സ്ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആണ്. ആസ്റ്റര്‍ ഫൗണ്ടേഷന്‍റെയും നാട്ടിലെ സുമനസുകളുടേയും കൂട്ടായ്മയിലേക്കാണ് മികവിന്റെ വിദ്യാലയമായ ചെറുവട്ടൂർ GMHSS സഹായ ധനം കൈമാറി കണ്ണിയാകുന്നത്.
ശിവദാസിന്‍റെ മരണ ശേഷം കുടുംബ സഹായ സമിതി മുൻകൈ എടുത്തതോടെ സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഇരമല്ലൂർ ഉദിനാട്ട് രഘുനാഥ് എന്ന മനുഷ്യസ്നേഹി വീട് വയ്ക്കാന്‍ നാലര സെന്റ്സ്ഥലം സൗജ്യമായിവാങ്ങി നൽകിയിരുന്നു. നെല്ലിക്കുഴി പഞ്ചായത്ത് 20-ാം വാർഡിലെ പൂവ്വത്തൂർ അറയ്ക്കക്കുളം ഭാഗത്ത് വീടിന്‍റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. ഈ വീടിന്‍റെ അവസാന ഘട്ട നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് ആണ് സഹപാഠികള്‍ കൈതാങ്ങായത്.
പ്രിന്‍സിപ്പാല്‍ എ നൗഫല്‍ ,പി ടി എ പ്രസിഡന്‍റ് അബുവട്ടപ്പാറ തുടങ്ങിയവരുടെ നേതൃത്വത്തില്‍
ശിവദാസന്‍ കുടുംബ സഹായ സമിതി ചെയര്‍മാനും മുന്‍ വാര്‍ഡ് മെംബറുമായ എം കെ സുരേഷ്, ജനറല്‍ കണ്‍വീനര്‍ സലാം കാവാട്ട് തുടങ്ങിയവര്‍ക്ക് ഫണ്ട് കൈമാറി. ഹയര്‍സെക്കന്‍ററി സ്റ്റാഫ് സെക്രട്ടറി സന്ദീഫ് ജോസഫ്, പി ടി എ വൈസ്പ്രസിഡന്‍റ് പി എ സുബൈര്‍ , മാതൃസംഗമം ചെയര്‍പേഴ്സണ്‍ റംല ഇബ്രാഹീം , ശിവദാസൻ കുടുംബ സഹായസമിതി അംഗങ്ങള്‍ ആയ ഏ.സി.സത്യന്‍ മാസ്റ്റർ, ഒ.കെ മണി പി ടി എ അംഗങ്ങളായ മനോജ് കാനാട്ട് , എം ജി ശശി, സന്തോഷ്, ജലീല്‍ കാമ്പത്ത്, സ്മിത അജിലാല്‍, അധ്യാപകരായ വറുഗീസ്, വിജയകുമാർ , സിമി പി. മുഹമ്മദ്, നിഷ, അനീഷ് പി.നായർ എന്നിവരടക്കം സംബന്ധിച്ചു.