കോതമംഗലം ; ചെറുവട്ടൂരില്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായി ടിപ്പര്‍ ,ടോറസ് ലോറികള്‍ റോഡിലൂടെ അമിതവേഗതയിലൂടെ തലങ്ങും വിലങ്ങും പായുന്നതായി പരാതി.
വിദ്യാര്‍ത്ഥികള്‍ സ്ക്കൂളിലേക്ക് എത്തുന്ന രാവിലേയും വൈകിട്ടും ചെറുവട്ടൂര്‍ – ഇരമല്ലൂര്‍ റോഡിലും,ചെറുവട്ടൂര്‍ ഇരമലപ്പടിറോഡിലും ആണ് യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ ടിപ്പര്‍ ടോറസ് ലോറികള്‍ തലങ്ങും വിലങ്ങും പായുന്നത്. ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളില്‍ 1500 ഓളം വിദ്യാര്‍ത്ഥികള്‍ ആണ് പഠിക്കുന്നത്. ഇവര്‍ കൂട്ടമായി സ്ക്കൂളിലേക്ക് വരികയും തിരിച്ച് പോവുകയും ചെയ്യുന്ന സമയങ്ങളില്‍ ആണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭീഷണി ആകുന്ന വിധത്തില്‍ അമിത വേഗതയില്‍ ഈ വാഹനങ്ങള്‍ റോഡിലൂടെ പായുന്നത് . ഇത് വിദ്യാര്‍ത്ഥി കളിലും രക്ഷിതാക്കളിലും ഭീതിപരത്തിയിരിക്കയാണ്.ഈ വാഹനങ്ങളെ നിയന്ത്രിക്കാന്‍ പോലീസിന്‍റെ ശക്തമായ നിരീക്ഷണം വേണമെന്നാണ് രക്ഷകര്‍ത്താക്കളും നാട്ടുകാരും ആവശ്യപെടുന്നത്.
