കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ കുടുംബ ക്ഷേമ ഉപകേന്ദ്രം ശുചീകരിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചു പൂട്ടിയ ഇരമല്ലൂർ ഉപകേന്ദ്രം കാടുമൂടിയ നിലയിലായിരുന്നു. ഫർണിച്ചറും ആശുപത്രി ഉപകരണങ്ങളും മറ്റും പൊടിപിടിച്ച് ഉപയോഗ ശൂന്യമായിരുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എൻ സി സി കേഡറ്റുകൾ പൂർണ്ണമായും ഉപകേന്ദ്രത്തെ മാലിന്യമുക്തമാക്കി പ്രവർത്തന സജ്ജമാക്കി. പഞ്ചായത്ത് മെമ്പർ റെജി എം വി, കോളേജിലെ എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.എബി പി വര്ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് കേഡറ്റുകൾ ശുചീകരണ പ്രവർത്തികൾ നടത്തിയത്.
