നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിൻറെ നേതൃത്വത്തിലുള്ള ഉള്ള എക്സൈസ് പാർട്ടി പട്രോൾ ചെയ്തു വരവേ കോതമംഗലം ഇരുമലപ്പടിയിൽ സംശയാസ്പദമായി കണ്ട തൃശൂർ മുകുന്ദപുരം മറ്റത്തൂർ സ്വദേശി കോടിയാത്ത് വീട്ടിൽ ദയാനന്ദൻ (62 ) എന്നയാളെ തടഞ്ഞു നിർത്തി ബാഗ് പരിശോധിച്ചതിൽ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ 74 ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർന്ന് കോതമംഗലം തഹസിൽദാർ റെയിച്ചൽ കെ വർഗീസിൻറെ സാന്നിധ്യത്തിൽ പ്രതിയുടെ ദേഹപരിശോധന നടത്തി. പ്രതി രണ്ട് കിലോ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തിയാൽ രണ്ട് ലക്ഷം രൂപയിലധികം ലാഭം കിട്ടുമെന്ന് പറഞ്ഞു. രണ്ടാഴ്ച മുമ്പ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപും പാർട്ടിയും രണ്ട് കിലോയിലധികം കഞ്ചാവ് കോതമംഗലം KSRTC പരിസരത്തുനിന്നും കണ്ടെടുത്തിരുന്നു. ടി കേസിലെ പ്രതി വിനോദ് ഇപ്പോഴും റിമാൻഡിലാണ്.
കഞ്ചാവ് കൈമാറിയ ആളെ പറ്റിയുള്ള വിവരം എക്സൈസ് ഷാഡോ ടീമിന് ലഭിച്ചിട്ടുണ്ട്. സംശയിക്കുന്ന വ്യക്തിയും കൂട്ടാളികളും എക്സൈസ് നിരീക്ഷണത്തിലാണ് അറസ്റ്റ് ഉടൻ ഉണ്ടാകും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിനൊപ്പം പ്രവൻ്റിവ് ഓഫീസർ KAനിയാസ്, CEO മാരായ സുനിൽ PS, ജിമ്മി VL, ബിജു PV, ബേസിൽ കെ തോമസ്, അനൂപ് TK ഡ്രൈവർ ജയൻ എന്നിവരും ഉണ്ടായിരുന്നു.