കോതമംഗലം : ഡി ബി എച്ച് എസ് തൃക്കാരിയൂർ പരിസ്ഥിതി ക്ലബ് & സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വയലിന്റെ വഴിയിലൂടെ ഒരു പഠനയാത്ര വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് അഡ്വക്കേറ്റ് രാജേഷ് രാജൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സി എസ് രാജലക്ഷ്മി പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്റർ ശ്രീമതി ദൃശ്യ ചന്ദ്രൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. കൃഷിയുടെ ബാലപാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുവാനായി സ്കൂളിനു തൊട്ടടുത്തുള്ള കൃഷിയിടത്തിലേക്ക് യാത്ര സംഘടിപ്പിക്കുകയും കൃഷി ഒരുക്കങ്ങളെ കുറിച്ച് ശ്രീ സുകുമാരൻ വിദ്യാർഥികൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്തു.

വളർന്നു വരുന്ന തലമുറയ്ക്ക് പ്രകൃതിയോടിണങ്ങി ചേരുവാനുള്ള അവസരം വളരെയധികം ഫലപ്രദമായി വിദ്യാർഥികളും പ്രയോജനപ്പെടുത്തുകയുണ്ടായി. വരുംകാലങ്ങളിൽ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്ത് പച്ചക്കറി തോട്ടം നടപ്പിലാക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തു വരുന്നു.



























































