കോതമംഗലം : പാലക്കാട് കുറുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിപ്പോയ ബാബു എന്ന ചെറുപ്പക്കാരനെ രക്ഷപ്പെടുത്തിയ ടീമിലുണ്ടായിരുന്ന നാടിൻ്റേയും ഒപ്പം കോതമംഗലത്തിൻ്റെയും അഭിമാനമായ ധീര സൈനികൻ മുഹമ്മദ് റംഫാലിന് ജന്മനാട്ടിൽ ആദരിച്ചു. ആദ്യ സ്വീകരണ യോഗത്തിൽ വച്ച് മോർണിംഗ് സെവൻസിൻ്റെ ആദരവ് കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി നാസ്സർ പാറപ്പാട്ട് മൊമൻ്റൊ നൽകി ആദരിച്ചു. രണ്ട് പകലും ഒരു രാത്രിയുമായി ബാബുവും നാടും ശ്വാസം അടക്കിപ്പിടിച്ചിരുന്ന സമയത്ത്, രക്ഷപ്പെടുത്താൻ വന്നിറങ്ങിയ ടീമിന് O4BN NDRF കമാണ്ടൻ്റ് രേഖാ നമ്പ്യാർ ആണ് ഇതിന് നേതൃത്വം നൽകിയത്. സബ് ഇൻസ്പെക്ടർ HD പാണ്ടാർ നയിച്ച സൈനിക ടീമിൽ നമ്മുടെ നാടിൻ്റെ അഭിമാനമായ കോതമംഗലത്തിൻ്റെ മുഹമ്മദ് റംഫാൽ കൂടി ഉണ്ടായിരുന്നു എന്നത് ഏറെ അഭിമാനകരമായ നേട്ടമാണ്.
