കോതമംഗലം: നഗരസഭ ഭരണം ഒരു വർഷം പൂർത്തിയായ ദിവസം തന്നെ പ്രതിഷേധ സമരവുമായി പ്രതിപക്ഷം രംഗത്ത് വന്നത് അപഹാസ്യവും ജനദ്രോഹ നടപടിയുമാണന്ന് നഗരസഭ ചെയർമാൻ കെ കെ ടോമി. കഴിഞ്ഞ 10 വർഷകാലമായി യു ഡി എഫ് നേതൃത്വം കൊടുത്തിരുന്ന കോതമംഗലം നഗരസഭക്ക് ചൂണ്ടി കാണിക്കാൻ പോലും ഒരു വികസന പ്രവർത്തനങ്ങളും ഉണ്ടായിരുന്നില്ല. അഴിമതിയും, വികസന മുരടിപ്പും, ഭരണ സമിതിയിലെ തമ്മിലടിയും മൂലം വികസന പ്രവർത്തനങ്ങൾക്ക് വിലക്ക് തടിയായി .എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഭരണ സമിതി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ വികസന പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ഇതെല്ലാം സമയബന്ധിതമായി പൂർത്തികരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ പ്രഥമ പരിഗണന കൊടുത്ത് ഒന്നര കോടി രൂപ നഗരസഭ ചിലവഴിച്ചു. രണ്ട് എഫ് എൽ ടി സി യും , ഒരു ഡി ഡി സി യും പ്രവർത്തനമാരംഭിച്ചു.
20 വർഷമായി നഗരത്തിൽ അടഞ്ഞു കിടന്ന കാനകൾ പ്രവർത്തന യോഗ്യമാക്കി , എല്ലാ ഗ്രാമീണ റോഡുകളം നവീകരിച്ചു. നഗരം മാലിന്യ മുക്തമാക്കാൻ ഹരിത കർമ്മ സേന വഴി 2500 കടകളിൽ നിന്ന് വെയ്സ്റ്റ് നീക്കം ചെയ്യാൻ നടപടിയെടുത്തു .മുഖ്യമന്ത്രിയുടെ ടെക്ക് എ ബ്രക്ക് പദ്ധതിയിലൂടെ അറ് ശൗചാലയങ്ങൾക്ക് തുടക്കം കുറിച്ചു. .ഉൾ പ്രദേശങ്ങളിലും നഗരത്തിലും വഴി വിളക്കുകൾ തെളിയിച്ചു.
റോഡുകൾ ,കുടിവെള്ള പദ്ധതികൾ , വർഷങ്ങളായി നടപ്പിലാക്കാൻ കഴിയാതിരുന്ന ഡബ്ബിംഗ് യാർഡ് പൂർത്തികരണം ,നഗരത്തിലെ ക്യാമറ സംവിധാനം എന്നിവയെല്ലാം പൂർത്തിയായി വരുന്നതായും നഷ്ടപ്പെട്ടു പോയ ആസ്തികൾ വീണ്ടെടുത്തതായും , വികസന പ്രവർത്തന ഫണ്ട് ഏറ്റവും കൂടുതൽ ചിലവഴിച്ച മുനിസിപ്പാലിറ്റി കോതമംഗലം നഗരസഭയാണന്നും
ചെയർമാൻ പറഞ്ഞു.