കോതമംഗലം: സി.പി.എം ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയ പി.എൻ.ബാലകൃഷ്ണൻ പാർട്ടി അംഗത്വം ഒഴിയുന്നു. ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ കവളങ്ങാട് നിന്നുള്ള പി.എന്‍.ബാലകൃഷ്ണന് കടുത്ത പ്രതിഷേധമാണുള്ളത്. ഇതേതുടര്‍ന്ന് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോയ ഇദ്ദേഹം മെമ്പര്‍ഷിപ്പില്‍ നിന്നൊഴിവാക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. ജില്ല കമ്മറ്റിയിൽ തുടരാൻ അവസരം നൽകാത്ത പക്ഷം പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെടും. രാഷ്ട്രിയ പ്രവർത്തനം അവസാനിപ്പിക്കുകയാണ് എന്നാൽ പൊതു പ്രവർത്തനം തുടരുമെന്ന് ബാലകൃഷ്‌ണൻ വ്യക്തമാക്കുന്നു. വിമർശിക്കുന്നവരെ പാർട്ടിക്ക് താൽപ്പര്യം ഇല്ലെന്നും കൂടുതൽ കാര്യങ്ങൾ പിന്നിട് വ്യകതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
