കവളങ്ങാട് : കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ ഇന്ന് രാവിലെയാണ് പട്ടാമ്പി സ്വദേശികളായ നാല് യുവാക്കൾ മൂന്നാർ യാത്ര കഴിഞ്ഞ് തിരികെ പോകവെ കവളങ്ങാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം ജീപ്പ് നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ മൺതിട്ടയിൽ കയറി അഞ്ചടിയോളം ഉയരത്തിൽ പൊങ്ങി വാഹനം തലകീഴായ് മറിഞ്ഞത്. അപകടത്തിൽ ജീപ്പ് പൂർണ്ണമായി തകർന്നു. ജെ.സി.ബി. ഉപയോഗിച്ച് വാഹനം റോഡിൽ നിന്ന് നീക്കം ചെയ്ത്, തുടർനടപടികൾക്കായി ഊന്നുകൽ സ്റ്റേഷനിലേക്ക് മാറ്റി.
