Connect with us

Hi, what are you looking for?

CHUTTUVATTOM

മോട്ടോർ വാഹന തൊഴിലാളികൾക്ക് കോവിഡ് കാല ആനുകൂല്യങ്ങളും പരിരക്ഷയും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ധർണ്ണ നടത്തി.

 

കോതമംഗലം : കോവിഡ് കാല ആനുകൂല്യങ്ങളും പരിരക്ഷയും മോട്ടോർ വാഹന തൊഴിലാളികൾക്ക് നിഷേധിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോതമംഗലം താലൂക്ക് മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ എൻ റ്റി യു സി കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഐ എൻ റ്റി യു സി താലൂക്ക് പ്രസിഡൻറ് അഡ്വ: അബു മൊയ്തീൻ ഉദ്ഘാടനം ചെയ്തു.

ഐൻ റ്റി യു സി താലൂക്ക് ജനറൽ സെക്രട്ടറി റോയ് കെ പോൾ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സീതി മുഹമ്മദ് ,ശശികുഞുമോൻ ,ബഷീർ ചിറങ്ങര ,വിൽസൺ തോമസ് ,എബിനമ്പിച്ചൻ കുടി ,ഷക്കീർ പാണാട്ടി ,ഷാജി റ്റി പി ,കെ വി ജോസഫ് ,പി വൈ ജോസ് ,ബോസ് പി എൻ ,എൽദോസ് കെ.എം ,ഷാജി കെ എം കബീർ തങ്കളം ,എന്നിവർ നേതൃത്വം നൽകി.

തൊഴിലാളികൾക്ക് ഇന്ധന സബ്സിഡി നൽകുക ,പലിശ രഹിത വായ്പ നൽകുക ,കോവിസ് പ്രോട്ടോകോൾ ലംഘനത്തിൻ്റെ പേരിൽ എടുത്ത അനാവശ്യമായി കേസുകൾ എടുക്കുന്നത് നിർത്തി വെക്കുക , ഇന്ധന വില കുറക്കുക ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ സംഘടിപ്പിച്ചത്.

You May Also Like

error: Content is protected !!