കോതമംഗലം : സിപിഎം ന്റെ അക്രമണങ്ങളിൽ പ്രതിഷേധിച്ച് തൃക്കാരിയൂർ- അയക്കാട് മേഖലയിൽ ഇന്ന് ബുധനാഴ്ച്ച ഉച്ചക്ക് 2 മണിമുതൽ സംഘപരിവാർ സംഘടനകൾ ഹർത്താൽ നടത്തി. സിപിഎം ന്റെ തൃക്കാരിയൂർ പ്രാദേശിക നേതൃത്വത്തിലെ ചിലരും, പുറത്ത് നിന്നും കൊണ്ടുവന്ന സിപിഎം അനുകൂലികളും ചേർന്ന്, തൃക്കാരിയൂരിലെ ബിജെപിയുടെ വാർഡ് മെമ്പർ സനൽ പുത്തൻപുരക്കലിന്റെ വീട് തല്ലി പൊളിക്കുകയായിരുന്നു എന്ന് ബിജെപി നേതാക്കൾ വെളിപ്പെടുത്തുന്നു.
നിരവധി സംഘപരിവാർ പ്രവർത്തകരെ ആക്രമിക്കുകയും, പ്രവർത്തകരുടെ വാഹനങ്ങൾ തല്ലിപൊളിക്കുകയും ചെയ്തുകൊണ്ട് കഴിഞ്ഞ രാത്രി സിപിഎം ഗുണ്ടകൾ അക്രമ താണ്ഡവമാടുകയായിരുന്നു എന്നും , ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് തൃക്കാരിയൂരിൽ- അയക്കാട് സംഘപരിവാർ ഹർത്താലിന് ആഹ്വാനം ചെയ്തത്. തുടർന്ന് പ്രതിഷേധപ്രകടനവും നടത്തി.
തൃക്കാരിയൂരില്‍ സി.പി.എം.-ഡിവൈഎഫ്ഐ നേതാക്കളെ ബി.ജെ.പി.-ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് സിപിഎം. വാഹനമിടിച്ചും ആക്രമിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപണം. ബുധനാഴ്ച വൈകുന്നേരവും ചൊവ്വാഴ്ച രാത്രിയുമാണ് സംഭവങ്ങള്‍. പരിക്കേറ്റ ലോക്കല്‍കമ്മറ്റി അംഗം ശ്രീജിത്ത്,ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്‍റ് സൂരജ് എന്നിവര്‍ കോതമംഗലത്ത ആശുപത്രിയില്‍ ചികിത്സിയിലാണ്. പഞ്ചായത്ത് മെമ്പറുടെ വീടാക്രമണകഥ കെട്ടിച്ചമച്ചതാണെന്നും സി.പി.എം.ആരോപിച്ചു.