Connect with us

Hi, what are you looking for?

NEWS

കോതമംഗലം-ചേലാട് റോഡ് നവീകരിക്കാത്തതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

കോതമംഗലം : കോതമംഗലം- ചേലാട് റോഡ് MLA യുടെ വാഗ്ദാന ലംഘനത്തിൻ്റെ രണ്ടാം വാർഷികത്തിൽ റോഡ്‌ നാളിതു വരെയായിട്ടും ശോച്യവസ്ഥ പരിഹരിക്കാത്തതിൻ്റെ പേരിൽ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിൽ കിടപ്പ് സമരം നടത്തി പ്രതിഷേധിച്ചു. 2019 മാർച്ച് നാലിന് 4.30 നാണ് കോതമംഗലം ചേലാട് റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു എന്ന വാഗ്ദാനം നൽകി കോതമംഗലം MLA യുടെ നേതൃത്വത്തിൽ നിർമ്മാണ ഉദ്ഘാടനം നടത്തിയത്. ഇന്നെയ്ക്ക് രണ്ടു വർഷം തികയുന്നു റോഡിലെ കുഴികൾ അടയ്ക്കാൻ പോലും കഴിഞ്ഞിട്ടില്ല ഇതുപോലെ ഉദ്ഘാടനങ്ങൾ നടത്തി ജനങ്ങളെ വഞ്ചിക്കുന്ന MLA യുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ചേലാട് റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഉദ്ഘാടനം നടത്തി 2 വർഷം തികയുന്ന ഇന്ന് അതെ സ്ഥലത്ത് അതെ സമയത്ത് യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റി വാഗ്ദന ലംഘന വാർഷികം ആചരിച്ചു.

KPCC നിർവാഹക സമിതി അംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എബി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ജെയിൻ അയനാടൻ സ്വാഗതം പറഞ്ഞു.DCC ജനറൽ സെക്രട്ടറി അഡ്വ.അബു മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് TM അമീൻ മുഖ്യ അതിഥിയായി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വി.വി.കുര്യൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രിൻസ് വർക്കി.യുത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി റമീസ് KA, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ബേസിൽ തണ്ണിക്കോട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷിബു കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ മുജതബ് മുഹമ്മദ്, ജോർജ് വെട്ടിക്കുഴ, സാലി സിദ്ദിഖ്,അബ്ദുള്ള മേള, യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം പ്രസിഡൻ്റ് റൈഹാൻ മൈതീൻ, കവളങ്ങാട് മണ്ഡലം പ്രസിഡൻ്റ് അനൂസ് വി.ജോൺ, വാരപ്പെട്ടി മണ്ഡലം പ്രസിഡൻ്റ് ബിനോയി ജോഷ്വാ, KSU നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ബേസിൽ പാറേക്കുടി എന്നിവർ സംസാരിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് ചെക്ക്പോസ്റ്റിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടതിൽ അധികൃതരുടെ  അനാസ്ഥയും കാരണമായതായി ആരോപണം. അപകടകരമായ വളവിൽ സ്ഥിതി ചെയ്യുന്ന ചെക്ക്പോസ്റ്റിൽ റിഫ്ലക്ടറുകളോ വാണിംഗ് ലൈറ്റുകളോ സുരക്ഷാ ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന്...

CHUTTUVATTOM

കീരംപാറ: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം കൂടിയ സർവ്വകക്ഷി യോഗ തീരുമാനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിൻ്റേയും, വൈസ് പ്രസിഡന്റിൻ്റേയും നേതൃത്വത്തിൽ ഡിഎഫ്ഒ  സൂരജ് ബെൻ ഐഎഫ്എസുമായി കൂടിക്കാഴ്ച നടത്തി. വനമേഖലയിലെ മരം...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിൽ യുവതി വീട്ടിൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിൻ്റെ അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ല.ഫോറൻസിക്കും, വിരലടയാള വിദഗ്ദ്ധരും സംഭവം നടന്ന വീട്ടിലെത്തി പരിശോധന തെളിവുകൾ ശേഖരിച്ചു. വ്യാഴാഴ്ച രാതി 8 ഓടെയാണ്...

CHUTTUVATTOM

കോതമംഗലം: മുയൽ കൂട്ടിൽ കയറിയ പെരുപാമ്പിനെ വീട്ടുകാർ പിടികൂടി വനം വകുപ്പിന് കൈമാറി. കൊള്ളിക്കാട് കൊളാട്ടുകുടി ജോർജിൻ്റെ മുയൽക്കൂട്ടിലാണ് പെരുപാമ്പ് കയറിയത്. രാത്രി മുയലിൻ്റെ കരച്ചിൽ കേട്ട് ശ്രദ്ധിച്ച വീട്ടുകാർ പെരുപാമ്പിനെ കൂട്ടിനകത്ത്...

CRIME

കോതമംഗലം: നങ്ങേലിപ്പടിയിൽ മോഷ്‌ണ പരമ്പര. ഒരാഴ്ചക്കുള്ളിൽ അഞ്ച് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. നങ്ങേലിപ്പടി ജംഗ്ഷനില്‍ എളമ്പ്ര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്‍റെ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടു. പൂട്ട് തകര്‍ത്തശേഷം ഭണ്ഡാരം തുറന്നാണ്പണം മോഷ്ടിച്ചത്. ഒരു മാസം...

CHUTTUVATTOM

കോതമംഗലം :സർക്കാരിന് ഇച്ഛാശക്തി ഉണ്ടെങ്കിൽ കേരളത്തിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മണിക്കൂറുകൾക്കകം പരിഹരിക്കുവാൻ കഴിയുമെന്ന് മുൻ എംഎൽഎ ആന്റണി ജോൺ.കീരംപാറ പഞ്ചായത്തിലെ രൂക്ഷമായ വന്യ മൃഗശല്യത്തിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഎം പുന്നേക്കാട് നടത്തിയ...

CHUTTUVATTOM

കോതമംഗലം: കൊമേഴ്സ് വിഭാഗം അധ്യാപികമാർ ചേർന്ന് രചിച്ച ഇൻറർനാഷണൽ ബിസിനസ് ആൻഡ് ഫിനാൻസ് എന്ന വിഷയത്തിലെ റഫറൻസ് ഗ്രന്ഥം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ വൈഫ് ചാൻസലർ ഡോക്ടർ ഡീ മാവൂത്ത് പ്രകാശനം നിർവഹിച്ചു. മാർ...

CHUTTUVATTOM

പൈങ്ങോട്ടൂർ: ചെറുകാട്ട് കുടുംബയോഗത്തിൻ്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി.പൈങ്ങോട്ടൂർ സെന്റ് ആന്റണിസ് ഫോറോനാ പള്ളിയിൽ ഫാ.ജോൺ ആനിക്കൊട്ടിലിൻ്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും കുടുംബത്തിൽ നിന്ന് മരിച്ചു പോയവർക്കായി പ്രത്യേക പ്രാർത്ഥനയും നടത്തി. തുടർന്ന്...

CHUTTUVATTOM

  കോതമംഗലം: പുരോഗമന കലാസാഹിത്യസംഘം പിണ്ടിമന, കീറമ്പാറ യുണിറ്റ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. പിണ്ടിമന സമ്മേളനം മുത്തംകുഴി കുമാരനാശാന്‍ സ്മാരക ലൈബ്രറി ഹാളില്‍ കോതമംഗലം ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.കെ സുകു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കോതമംഗലം ഗവ. എല്‍പി സ്‌കൂളിലേക്ക് സ്റ്റീല്‍ അലമാരയും ആവശ്യമുള്ള പഠനോപകരണങ്ങളും കൈമാറി. ബാങ്ക് പ്രസിഡന്റ് എല്‍ദോസ് പോള്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം....

CHUTTUVATTOM

കോതമംഗലം: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഘടകം സംഘടനയുടെ ഒന്‍പതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലേയ്ക്ക് വിവിധ ഉപകരണങ്ങള്‍ സംഭവാന ചെയ്തു.ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയില്‍ വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവത്തില്‍ ഫോറന്‍സിക്കും, വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തി. വ്യാഴാഴ്ച രാതി 8 ഓടെയാണ് വെറ്റിലപ്പാറയിലെ വീട്ടില്‍ സിമി ബിജുവിന് കഴുത്തില്‍ മുറിവേറ്റത്. കയ്യില്‍...

error: Content is protected !!