Connect with us

Hi, what are you looking for?

AGRICULTURE

അവാർഡുകളുടെ പൊൻതിളക്കവുമായി കാർഷിക കോതമംഗലം.

കോതമംഗലം : കോതമംഗലത്തിന് അവാർഡിൻ്റെ പൊൻതിളക്കം. പച്ചക്കറി വിഭാഗത്തിൽ അഞ്ച് അവാർഡുകളും , വിജ്ഞാന വ്യാപന വിഭാഗത്തിൽ ഒന്നും ചേർത്ത് ആറ് ജില്ലാതല അവാർഡുകളാണ് കോതമംഗലത്തിനു ലഭിച്ചത്. ജില്ലാതലത്തിൽ മികച്ച കൃഷി ഓഫീസർക്കുള്ള ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനവുമാണ് വിജ്ഞാന വ്യാപന വിഭാഗത്തിൽ വാരപ്പെട്ടി കൃഷി ഓഫീസറായ എം. എൻ രാജേന്ദ്രൻ കരസ്ഥമാക്കിയത്. പദ്ധതി നിർവ്വഹണത്തോടൊപ്പം, നൂതന ആശയങ്ങൾ ആവിഷ്കരിച്ചു നടത്തുക, കാർഷിക പദ്ധതികൾ ജനകീയമായി നടപ്പിലാക്കുക, സുഭിക്ഷ കേരളം തരിശു രഹിത പ്രവർത്തനങ്ങൾ, തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് രാജേന്ദ്രൻ അവാർഡിന് അർഹനായത്.

പച്ചക്കറി വിഭാഗത്തിൽ മികച്ച പൊതുമേഖലാ സ്ഥാപനത്തിന് പോത്താനിക്കാട് പോലീസ് സ്റ്റേഷൻ (രണ്ടാം സ്ഥാനം) , മികച്ച കർഷകനായി പൈങ്ങോട്ടൂരിലെ സെബാസ്റ്റ്യൻ ജോസഫ്, പാണനാൽ ( രണ്ടാം സ്ഥാനം), ഓണത്തിന് ഒരു മുറം പച്ചക്കറി ഇനത്തിൽ സാറാമ്മ ജോർജ്, കളരിക്കൽ വീട്, പോത്താനിക്കാട് ( മൂന്നാം സ്ഥാനം), മികച്ച കൃഷി ഓഫീസറായി സൂസൻ ലീ തോമസ് (പോത്താനിക്കാട് മുൻ കൃഷി ഓഫീസർ ), പച്ചക്കറി കൃഷിയിൽ മികച്ച സ്വകാര്യ മേഖലാ സ്ഥാപനമായി പോത്താനിക്കാട് ഹോളി ഏഞ്ചൽസ് പബ്ലിക് സ്കൂൾ ( മൂന്നാം സ്ഥാനം) കരസ്ഥമാക്കി. തിരുവാണിയൂർ പഞ്ചായത്തിൽ ചൊവ്വാഴ്ച നടന്ന ചടങ്ങ് കുന്നത്തുനാട് എം.എൽ.എ ശ്രീ. വി.പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി ടൗണിന് സമീപം കിണറ്റില്‍ വീണ മ്ലാവിനെ രക്ഷപെടുത്തി. നെല്ലിക്കുഴി കനാല്‍ പാലത്തിന് സമീപം ഡോ. നജീബിന്റെ വീട്ടിലെ കിണറിലാണ് മ്ലാവ് വീണത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ കിണറിന്റെ മറ കീറി കിടക്കുന്നത്...

CHUTTUVATTOM

കോതമംഗലം: ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 55 % ത്തിലേറെ പണികൾ പൂർത്തിയായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമ...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് വീടിൻ്റെ അടുക്കളയുടെ വർക്ക് ഏരിയയിൽ സ്ലാബുകൾക്കിടയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വെണ്ടുവഴി, ചാലിങ്കൽ നഗർ മൂഴിയിൽ മണിയുടെ വീടിൻ്റെ അടുക്കള ഭാഗത്ത് സന്ധ്യയോടെയാണ് പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധൻ...

ACCIDENT

കോതമംഗലം: കോതമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കോഴിപ്പിള്ളി സ്വദേശി ഷമീറിനെ പരിക്കുകളോടെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോതമംഗലത്ത് നിന്ന്...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻ കെട്ട് മിനി ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കൺസൈൻമെന്റ് ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ നടത്താനുള്ള തീയതി കരാറുകാരനിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം, ചാമപ്പാറയില്‍ വീടിനു നേരെ വീണ്ടും കാട്ടാനയാക്രമണം. വീടിനും, വീട്ടുപകരണങ്ങള്‍ക്കും കനത്ത നാശം. മാമലക്കണ്ടം, ചാമപ്പാറ സ്വദേശി ഡെനീഷ് ജോസഫിന്റെ വീടിനു നേരെയാണ് ചൊവ്വാഴള്ച പുലര്‍ച്ചെ കാട്ടാനക്കൂട്ടം ആക്രമണം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ റേഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള മലയാറ്റൂര്‍ ഇടിയറ റിസര്‍വിന്റെ ഭാഗമായ വടക്കേ മണികണ്ഠന്‍ചാല്‍ റിസര്‍വ് വനത്തില്‍ നിന്നും ചെന്നായ്ക്കള്‍ ഇരയായി പിടിച്ച മ്ലാവിന്റെ ജഡം കൈവശപ്പെടുത്തി ഇറച്ചി ശേഖരിച്ച്...

CHUTTUVATTOM

കോതമംഗലം: ഡിവൈഎഫ്ഐ കുറ്റിലഞ്ഞി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് വരുന്ന സെവൻസ് ഫുട് ബോൾ ടൂർണമെന്റ് കുറ്റിലഞ്ഞി അട്ടിപ്പുറം മൈതാനിയിൽ ആരംഭിച്ചു.ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാദിയ അഷ്‌റഫ്‌,...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ മോഡേണ്‍ ക്രിമറ്റോറിയം നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ അറിയിച്ചു.കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കോതമംഗലത്തിന്റെ...

CHUTTUVATTOM

കോതമംഗലം: മകനെ ഓണ്‍ലൈന്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് ബിജെപി കോതമംഗലം ഭാരവാഹികള്‍ ലക്ഷങ്ങള്‍ തട്ടിയെന്നാരോപിച്ച് കുടുംബം ബിജെപി മണ്ഡലം ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. ചേലാട് സ്വദേശി ജോര്‍ജ്, ഭാര്യ,...

CHUTTUVATTOM

കോതമംഗലം: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജിയണ്‍ സ്‌പോര്‍ട്‌സ് മീറ്റ് 2കെ 26 നടത്തി. ഡിസ്ട്രിക്റ്റ് – 7 – ന്റെ നേതൃത്വത്തില്‍, മാര്‍ ബേസില്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ...

CHUTTUVATTOM

കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് കുടുംബസംഗമം സംഘടിപ്പിച്ചു.തങ്കളം റോട്ടറി ഭവനിൽ നടന്ന പരിപാടി ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. KSVVS ഏരിയ...

error: Content is protected !!