കോതമംഗലം : തൃക്കാരിയൂർ ചിറലാട് വിളവെടുക്കാറായ പാവൽ കൃഷി തോട്ടം നശിപ്പിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും, പ്രതിയെ രാഷ്ട്രീയമായി സംരക്ഷിക്കുന്ന നിലപാടിനെതിരെയും ബിജെപി തൃക്കാരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 5മണിക്ക് തൃക്കരിയൂരിൽ പ്രതിഷേധ പ്രകടനം നടത്തുന്നുവെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ എൻ ജയചന്ദ്രൻ അറിയിച്ചു.
തൃക്കാരിയൂർ ഇരിങ്ങോത്ത് വീട്ടിൽ സജികുമാർ, ഇടത്തൊട്ടി വീട്ടിൽ മനോജ്‌കുമാർ എന്നിവർ ചേർന്ന് പാട്ടത്തിനെടുത്ത് പാവൽ കൃഷി ചെയ്യുകയും, വളരെ നല്ല രീതിയിൽ പരിചരിച്ച് പന്തലുകൾ ഒരുക്കി വിളവെടുപ്പിന് തയ്യാറായി ഇരിക്കുകയായിരുന്നു. 250 കിലോ പാവയ്ക്ക വെള്ളിയാഴ്ച പറിച്ചെടുത്ത് വിൽപ്പനയുടെ ആദ്യ ഘട്ടത്തിന് ഒരുങ്ങുന്നതിനിടെയാണ് വ്യാഴാഴ്ച്ച രാത്രിയോടെ പാവലിന്റ കടക്കൽ കത്തി വയ്ക്കുകയും, പാവലം പടർന്നു കയറിയ പന്തലിന്റെ കയറുകൾ കത്തികൊണ്ട് മുറിച്ചു കളയുകയും,പടർന്നു പന്തളിച്ച് കായ്ച്ചു കിടന്നിരുന്ന പാവൽ തോട്ടം മുഴുവനോടെ നിലം പതിക്കുകയും ചെയ്തു.
ഒന്നര ലക്ഷത്തോളം രൂപയുടെ നാശ നഷ്‌ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നതാണ്.
പ്രതികളെകുറിച്ചുള്ള വ്യക്തമായ സൂചന കർഷകർ പോലീസിൽ പറഞ്ഞു കൊടുത്തിട്ടും ഉന്നത രാഷ്ട്രീയ ഇടപെലുകൾ പ്രതിയെ സംരക്ഷിക്കാൻ പോലീസിൽ ഇടപെടുകയാണ്. അതുകൊണ്ട് പോലീസും ഉഴപ്പൻ സമീപനം കാണിക്കുകയാണ്. കർഷകരെ സംരക്ഷിക്കുന്നതിന് പകരം അവരുടെ മനോവീര്യം തകർക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും. ഉടൻതന്നെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കർഷകർക്ക് ബന്ധപ്പെട്ട വകുപ്പ് ഇടപെട്ടുകൊണ്ട് നഷ്ട പരിഹാരം നൽകണമെന്നും തൃക്കാരിയൂരിലെ വാർഡ് മെമ്പർമാരായ സിന്ധു പ്രവീൺ, സനൽ പുത്തൻപുരക്കൽ, ശോഭ രാധാകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.