Connect with us

Hi, what are you looking for?

CHUTTUVATTOM

അഴിമതിയിൽ കുളിച്ച പിണറായി സർക്കാർ രാജിവെക്കുക; ഐക്യദാർഢ്യം യോഗം നടന്നു.

കോതമംഗലം : സ്വർണ്ണക്കടത്തു കേസ് സിബിഐ അന്വേഷിക്കുക, സ്വർണ്ണ കള്ളക്കടത്തും, അഴിമതിയിലും കുളിച്ച പിണറായി സർക്കാർ രാജി വെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ദിരാ ഭവനിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിനു ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കോതമംഗലം -കവളങ്ങട് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കോതമംഗലം കോൺഗ്രസ്‌ ഭവനിൽ നടന്ന ഐക്യദാർഢ്യം യോഗം കെ പി സി സി നിർവാഹക സമതി അംഗം കെ പി ബാബു ഉദഘാടനം ചെയ്തു. എം എസ് എൽദോസ് ആദ്യക്ഷത വഹിച്ചു. പി പി ഉദുപ്പാൻ, പി എസ് എം സാദിഖ്‌, എബി എബ്രഹാം,റോയി കെ പോൾ, എൽദോസ് കീച്ചേരി, ബേസിൽ പിണ്ടിമന എന്നിവർ പങ്കെടുത്തു.

You May Also Like

error: Content is protected !!