കോതമംഗലം : നഗരസഭാ പ്രദേശത്തെ രണ്ട് ഹോട്ടലുകളിലെ ജീവനക്കാർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും, സമൂഹത്തിൽ ഉറവിടം കണ്ടെത്താൻ സാധിക്കാത്ത രോഗികൾ ഉണ്ടാകാം എന്ന അനുമാനത്തിലും കോതമംഗലം നഗരസഭാ പ്രദേശങ്ങളിലെ ഹോട്ടലുകൾ , ബേക്കറികൾ , റെസ്റ്റോറെന്റുകൾ എന്നിവിടങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്ഷണം ഇരുത്തി കൊടുക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങി. നാളെ മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതാണെന്ന് നഗരസഭാ ചെയർപേഴ്സൺ മഞ്ജു സിജു അറിയിച്ചു.