Connect with us

Hi, what are you looking for?

NEWS

കുടിവെള്ള പദ്ധതികൾക്കും സൗജന്യ കണക്ഷനുകൾക്കുമായി 163.69 കോടി ചിലവഴിക്കും- ഡീൻ കുര്യാക്കോസ് എംപി

കോതമംഗലം/മൂവാറ്റുപുഴ: 2024-ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ വേണ്ടി കേന്ദ്ര ഗവൺമെൻറ് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷനിലൂടെ ഇടുക്കി പാർലമെൻറ് മണ്ഡലത്തിലേ മൂവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളിൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലുമായി 163.69 കോടി യുടെ വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. കീരംപാറ, ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിൽ 58.38 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ നടപ്പിൽ വരുത്തും. കീരംപാറ പഞ്ചായത്തിൽ, 25.19 കോടിയുടെയും, ആരക്കുഴ പഞ്ചായത്തിൽ 15.55 കോടിയുടെയും, പാലക്കുഴ പഞ്ചായത്തിൽ 17.64 കോടിയുടെയും പ്രത്യേക കുടിവെള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. കീരംമ്പാറ, ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലേക്ക് 2009-2014 കാലഘട്ടത്തിൽ കേന്ദ്രസ സർക്കാർ ഫണ്ട് അനുവദിച്ചിരുന്നതും എൻ.ആർ.ഡി.ഡബ്ലിയു.പി.യുടെ അനുമതി ലഭിച്ചിരുന്നുവെങ്കിലും ടെൻഡർ നടപടികളായതുമാണ്. എന്നാൽ ഈ പദ്ധതി നടപ്പിലാക്കാതെ വരികയും ഇപ്പോൾ ജലജീവൻ മിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളതുമാണ്.

2024 ടെ മൂവാറ്റുപുഴ സബ് വിഷന് കീഴിൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും 18983 ഗാർഹിക കണക്ഷനുകൾ നൽകുവാനാണ് ലക്ഷ്യമിടുന്നത് .നടപ്പ് വർഷം ആകെ 7240 പുതിയ കണക്ഷനുകൾ നൽകും. എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കുക എന്ന ഈ പദ്ധതിയിൽ ആകെ തുകയുടെ 10% ഗുണഭോക്തൃ വിഹിതമായി 1.60 കോടി രൂപയും 15% തദ്ദേശസ്ഥാപന വിഹിതമായി 2.39 കോടി രൂപയും 30% സംസ്ഥാന സർക്കാർ വിഹിതമായി 4.79 കോടി രൂപയും കേന്ദ്രസർക്കാർ വിഹിതമായ 7.19 കോടി രൂപയുമാണ് പദ്ധതി വിഹിതമായും സമാഹരിക്കും. ആരക്കുഴ പഞ്ചായത്ത് (124 ലക്ഷം), ആവോലി (185 ലക്ഷം), ആയവന(84ലക്ഷം), കല്ലൂർക്കാട്(55 ലക്ഷം), മഞ്ഞള്ളൂർ (544 ലക്ഷം), മാറാടി (79 ലക്ഷം), പായിപ്രാ(273 ലക്ഷം), വാളകം(129 ലക്ഷം), പാലക്കുഴ(126 ലക്ഷം) എന്നിങ്ങനെയാണ് പുതിയ കണക്ഷനുകൾക്കായി ചിലവഴിക്കുന്നത്. സന്നദ്ധ സംഘടനകളിൽ നിന്നും സി.എസ്.ആർ ഫണ്ടിൽ നിന്നും സംഭാവനകൾ സ്വീകരിച്ചും ഈ പദ്ധതി നടപ്പിലാക്കും. ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ എല്ലാ ജനങ്ങൾക്കും ശുദ്ധമായ കുടിവെള്ളം വീടുകളിൽ എത്തിക്കുന്നതിന് കഴിയും.

കോതമംഗലം സബ് ഡിവിഷന് കീഴിൽ കോതമംഗലം നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിലായി ഈ വർഷം 9712 കണക്ഷനുകൾ നൽകും. 2024 ടെ കോതമംഗലം സബ് ഡിവിഷനിൽ 28244 കണക്ഷനുകൾ നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. കവളങ്ങാട് (1370 ലക്ഷം), കീരമ്പാറ (302 ലക്ഷം), കോട്ടപ്പടി (400 ലക്ഷം), കുട്ടമ്പുഴ (740 ലക്ഷം), നെല്ലിക്കുഴി (820 ലക്ഷം), പൈങ്ങോട്ടൂർ (290 ലക്ഷം), പല്ലാരിമംഗലം(380 ലക്ഷം), പിണ്ടിമന(3350), പോത്താനികാട് (590 ലക്ഷം), വാരപ്പെട്ടി (690 ലക്ഷം) എന്നിങ്ങനെ ആകെ 89.32 കോടി രൂപ ചിലവഴിക്കുമെന്നും എംപി അറിയിച്ചു.

You May Also Like

CRIME

മൂവാറ്റുപുഴ: മാറാടിയില്‍ പട്ടാപ്പകല്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.ഞായറാഴ്ച രാവിലെ എട്ടോടെ മാറാടി മഞ്ചേരിപ്പടിയില്‍ പൂമറ്റത്തില്‍ മറിയാമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. അവിവാഹിതയായ മറിയാമ്മയും, തമിഴ്‌നാട് സ്വദേശിനിയായ വീട്ടുജോലിക്കാരിയും മാത്രമാണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂളുകളുടെയും കോളേജുകളുടെയും വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തി. പരിശോധനയില്‍ 46 വാഹനങ്ങള്‍ വിവിധ കാരണങ്ങളാല്‍ പരാജയപ്പെട്ടു. ഈ വാഹനങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും....

CHUTTUVATTOM

കോതമംഗലം: സിപിഎം ഭരിക്കുന്ന കവളങ്ങാട് സഹകരണ ബാങ്ക് നേര്യമംഗലത്ത് 15.55 കോടി രൂപ ചിലവിൽ നിർമ്മിച്ചുകൊണ്ടിരുന്ന ബഹുനിലകെട്ടിടം തകർന്ന് വീണ സംഭവത്തിൽ വിജിലൻസ് അന്യോഷ്‌ണം എൽഡിഎഫ് സർക്കാർ അട്ടിമറിച്ചതായി പൊതുപ്രവർത്തകനും മുൻ ജില്ലാ...

CHUTTUVATTOM

കോതമംഗലം: പ്രതീക്ഷിച്ച പദ്ധതി ചെലവിന്റെ ഏറിയ പങ്കും ചെലവഴിച്ചിട്ടും ഒരു രൂപയുടെ പോലും നേട്ടമുണ്ടാക്കാന്‍ കഴിയാതെ ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുത പദ്ധതി. കെടുകാര്യസ്ഥതയുടെയും ദീര്‍ഘവീഷണമില്ലായ്മയുടേയും വലിയ ഉദാഹരമാകുകയാണ് പദ്ധതി. പത്ത് വര്‍ഷം മുമ്പ്...

CHUTTUVATTOM

കോതമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വൻ പിന്തുണയ്ക്കും വിശ്വാസത്തിനും നേരിട്ട് നന്ദി അറിയിച്ച് ഷിബു തെക്കുംപുറം നടത്തുന്ന മണ്ഡല പര്യടനം ശ്രദ്ധേയമായി മുന്നേറുന്നു. ഇന്നലെ നെല്ലിക്കുഴി പഞ്ചായത്തിൽ നടന്ന പര്യടനം 314...

NEWS

മൂവാറ്റുപുഴ: വാഴപ്പിള്ളിയില്‍ മൂവാറ്റുപുഴ സിവില്‍ സ്റ്റേഷന് സമീപം ടോറസ് ലോറിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് 4.30 ഓടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പുനലൂര്‍ സ്വദേശി ബിജു (59)...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം ഗവ. ഹൈസ്‌കൂളില്‍ യുപിഎസ്ടി, എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ്, എച്ച്എസ്ടി മാത്തമാറ്റിക്‌സ്,എച്ച്എസ്ടി മലയാളം,എച്ച്എസ്ടി ഇംഗ്ലീഷ്,എച്ച്എസ്ടി സോഷ്യല്‍ സയന്‍സ്, എഫ്ടിഎം എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് 25 ന് രാവിലെ...

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂര്‍ ആയക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെയും, സ്റ്റാഫിനെയും നിയമിക്കാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പപുംനടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് തൃക്കാരിയൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അനേകം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് തൃക്കാരിയൂര്‍, ആയക്കാട്...

CHUTTUVATTOM

കോതമംഗലം: ലൈഫ് ഭവന പദ്ധതിയിലേക്ക് അടിയന്തരമായി പുതിയ അപേക്ഷ ക്ഷണിക്കണമെന്നും, ഭൂമിയുള്ള ഭവനരഹിതര്‍ക്കുള്ള ധനസഹായം നാല് ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷമായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോതമംഗലം നഗരസഭ കൗണ്‍സിലര്‍ ഷിബു കുര്യാക്കോസ് മുഖ്യമന്ത്രി...

CHUTTUVATTOM

കോതമംഗലം: കുടുംബത്തിന് നെടുംതൂണായി നില്‍ക്കേണ്ടവരെല്ലാം കിടപ്പു രോഗികളായി മാറിയതോടെ ദുരിതത്തിലായിരിക്കുകയാണ് ഒരു കുടുംബം. കീരംപാറ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന പുന്നേക്കാട് സ്വദേശി മംഗലത്ത് സജി കുര്യാക്കോസ് (54), ഭാര്യ മിനി ചാക്കോ,...

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്ത് ഒറ്റയാന്‍. നാട്ടുകാരും യാത്രക്കാരും ഭീതിയില്‍. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ നേര്യമംഗലത്ത് കാട്ടാനകള്‍ ഇറങ്ങുന്നത് പതിവായതാണ് മൂന്നാറിലേക്കുള്ളള വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയും...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് റോഡരികില്‍ വളര്‍ന്നു നിന്ന കഞ്ചാവ് ചെടി എക്‌സൈസ് സംഘം പിടിച്ചെടുത്തു. കോഴിപ്പിള്ളി – തങ്കളം ബൈപ്പാസ് റോഡില്‍ നിന്ന് അമ്പലപ്പറമ്പിനു പോകുന്ന ലിങ്ക് റോഡില്‍ നിന്നാണ് 52 സെ.മീനീളമുള്ള കഞ്ചാവ്...

error: Content is protected !!