കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “കേരള സമ്പദ് വ്യവസ്ഥയുടെ പ്രതീക്ഷകളും വെല്ലുവിളികളും കോവിഡ് 19 നു ശേഷം ” എന്ന വിഷയത്തിൽ നാളെ ( 26/7/2020) വെബിനാർ സംഘടിപ്പിക്കുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ അപ്ലൈഡ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവി ഡോ.കെ.സി ശങ്കരനാരായണൻ വെബിനാറിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കോഴിക്കോട് സർവ്വകലാശാലയിലെ ഇക്കണോമിക്സ് വിഭാഗം മുൻ മേധാവി പ്രൊഫ.കെ.പി മാണി മുഖ്യ പ്രഭാഷണം നടത്തും. അധ്യാപകരും ഗവേഷകരും വിദ്യാർഥികളുമടക്കം ഇരുന്നറ്റമ്പതോളം പേർ ഈ വെബിനാറിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.