കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് നടത്തി. കോതമംഗലം സി.പി.ഐ മണ്ഡലം കമ്മറ്റി ഓഫീസിൽ
മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബിരിയാണി കിറ്റുകൾ എത്തിക്കുന്ന ബിരിയാണി വണ്ടികളുടെ ഫ്ലാഗ് ഓഫ് സി.പി.ഐ എറണാകുളം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ ശിവൻ നിർവഹിച്ചു. സി.പി.ഐ കോതമംഗലം മണ്ഡലം സെക്രട്ടറി എം.കെ രാമചന്ദ്രൻ, എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗം പി.കെ രാജേഷ്, എ.ഐ.വൈ.എഫ് കോതമംഗലം മണ്ഡലം പ്രസിഡന്റ് റ്റി.എ റിയാസ്, സെക്രട്ടറി എസ്. വിഷ്ണു, സ്റ്റാൻലി സ്റ്റീഫൻ, സുബീഷ് ദാസ്, സി.പി.ഐ ലോക്കൽ സെക്രട്ടറിമാർ, എ.ഐ.വൈ.എഫ് ലോക്കൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
കുട്ടംമ്പുഴ,വടാട്ടുപാറ,നേര്യമംഗലം,കീരംപാറ,പിണ്ടിമന,നെല്ലിക്കുഴി,പല്ലാരിമംഗലം,കവളങ്ങാട്, കോതമംഗലം, തൃക്കാരിയൂർ, കോട്ടപ്പടി, വാരപ്പെട്ടി എന്നീ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്നും ബിരിയാണി ചലഞ്ചിലേക്ക് തുക ശേഖരിച്ചു. നൂറു കണക്കിന് എ.ഐ.വൈ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പാചകവും പായ്ക്കിംഗും നടത്തി വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചു. തുടർന്ന് ബിരിയാണി ചലഞ്ചിൽ പങ്കെടുത്തവരുടെ വീടുകളിൽ ബിരിയാണി എത്തിച്ചു നൽകി.