എറണാകുളം : ജില്ലയിൽ ഇന്ന് 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 13 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കുന്നുകര സ്വദേശി, ജൂൺ 18 ന് ദുബായ് -കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള ഏലൂർ സ്വദേശി, ജൂൺ 18 കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള ആയവന സ്വദേശി, ജൂൺ 19 മസ്കറ്റ് – കൊച്ചി വിമാനത്തിലെത്തിയ 60 വയസുള്ള വടവുകോട് -പുത്തൻകുരിശ് സ്വദേശിനി, തമിഴ്നാട്ടിൽ നിന്ന് ജൂൺ 13 ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 23 വയസുള്ള കോതമംഗലം സ്വദേശി, ജൂൺ 28 ന് ചെന്നൈ – കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള ആന്ധ്രാപ്രദേശ് സ്വദേശിയായ ഷിപ്പിങ് കമ്പനി ജീവനക്കാരൻ, ജൂൺ 13 കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 24 വയസുള്ള മലയാറ്റൂർ നീലീശ്വരം സ്വദേശി, ജൂൺ 14 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള ആലങ്ങാട് സ്വദേശി, ജൂൺ 27 മുബൈ -കൊച്ചി വിമാനത്തിലെത്തിയ 35 വയസുള്ള മഹാരാഷ്ട്ര സ്വദേശിയായ ഷിപ്പിങ് കമ്പനി ജീവനക്കാരൻ, ജൂൺ 14 ന് ഷാർജ – കൊച്ചി വിമാനത്തിലെത്തിയ 45 വയസുള്ള ചേന്ദമംഗലം സ്വദേശി, കൂടാതെ ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂർ സ്വദേശിയുടെ സഹപ്രവർത്തകരായ 31 വയസുള്ള കാസർഗോഡ് സ്വദേശിക്കും ,42 വയസുള്ള പാലക്കാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്. ദുബായിൽ നിന്ന് കൊച്ചിയിലെത്തി ജൂൺ 29 ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള ആലപ്പുഴ സ്വദേശിയും ജില്ലയിൽ ചികിത്സയിലുണ്ട്. ഇന്ന് 7 പേർ രോഗമുക്തി നേടി.
കൊറോണ കൺട്രോൾറൂം
എറണാകുളം, 30/6/20
ബുള്ളറ്റിൻ – 6.30 PM