എറണാകുളം : ജില്ലയിൽ ഇന്ന് 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 19 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള എടത്തല സ്വദേശിക്കും, ജൂൺ 23 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 70 വയസ്സുള്ള കൂത്താട്ടുകുളം സ്വദേശിക്കും, ജൂൺ 14ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 വയസ്സുള്ള കോതമംഗലം സ്വദേശിക്കും, ജൂൺ 16 ന് ഷാർജ തിരുവനന്തപുരം വിമാനത്തിലെത്തിയ 30 വയസ്സുള്ള ഞാറയ്ക്കൽ സ്വദേശിക്കും, ജൂൺ 11 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 45 വയസ്സുള്ള രായമംഗലം സ്വദേശിക്കും, ജൂൺ 24 ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 57 വയസ്സുള്ള തമിഴ്നാട് സ്വദേശിക്കും, ജൂൺ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 40 വയസ്സുള്ള ചിറ്റാറ്റുകര സ്വദേശിക്കും, ജൂൺ 21 ന് മഹാരാഷ്ട്രയിൽനിന്നും റോഡ് മാർഗം കൊച്ചിയിലെത്തിയ 34 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിക്കും , ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിലുള്ള അടുത്ത ബന്ധുക്കളായ 32 വയസ്സും, 13 വയസ്സുമുള്ള ആമ്പല്ലൂർ സ്വദേശികൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.