കോതമംഗലം: പിണ്ടിമന പുലിമല സ്വദേശിയായ 46 കാരന് എതിരെയാണ് കേസ്. ഇയാൾ 21 ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരം വഴിയാണ് നാട്ടിലെത്തിയത്. ഹോം ക്വാറന്റൈനിൽ കഴിയണമെന്ന നിർദ്ദേശം മറികടന്ന് പുറത്തിറങ്ങി നടക്കുകയായിരുന്നു. ഇതു സംബന്ധിച്ച് നാട്ടുകാരുടെ പരാതി ലഭിച്ചപ്പോൾ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും ആളെകണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കാതിരുന്ന ഇയാൾക്കെതിരെ എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വിദേശത്ത് നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ ക്വാറന്റൈൻ നിബന്ധനകൾ കൃത്യമായി പാലിക്കണമെന്നും അല്ലാത്തവർക്കെതിരെ കർശന നടപടി എടുക്കുമെന്നും ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് പറഞ്ഞു.
📲 വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ.. Join Whatsapp Group..