കോതമംഗലം : ഡി വൈ എഫ് ഐ യുടെ റ്റി വി ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠന സഹായത്തിനായി ഡി വൈ എഫ് ഐ കീരംപാറ മേഖല കമ്മറ്റി ടെലിവിഷനുകൾ വിതരണം ചെയ്തു.കൃഷ്ണപുരം കോളനിയിലെ കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിക്കും,വെളിയേൽച്ചാൽ സെന്റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കും, വെള്ളംകെട്ടുചാൽ തെക്കുമ്മേൽ കോളനിയിലെ കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കുമാണ് ടെലിവിഷനുകൾ നൽകിയത്.
ആന്റണി ജോൺ എംഎൽഎ വീടുകളിലെത്തി ടെലിവിഷനുകൾ കൈമാറി.ഡി വൈ എഫ് ഐ കീരംപാറ മേഖല സെക്രട്ടറി മനു മാത്യൂ,മേഖല പ്രസിഡന്റ് അർജുൻ പി എസ്,ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് ജിയോ പയസ്സ്,ബ്ലോക്ക് സെക്രട്ടറി ആദർശ് കുര്യാക്കോസ്,സി പി ഐ എം ഏരിയ കമ്മിറ്റി അംഗം സാബു വർഗീസ്,ലോക്കൽ സെക്രട്ടറി ഇ പി രഘു,ലോക്കൽ കമ്മിറ്റി അംഗം ജിജോ ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.