കോതമംഗലം : അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ ഭാഗമായി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ യോഗ ദിനാ ചരണവും, ക്ലാസും നടത്തി. കോതമംഗലം ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷനിൽ നടത്തിയ ദിനാചരണത്തിൽ റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ അദ്ധ്യക്ഷത വഹിച്ചു. അസ്സി. സ്റ്റേഷൻ ഓഫീസർ സജി മാത്യു യോഗദിനാചരണം ഉദ്ഘാടനം ചെയ്തു.
ഇൻ്റർനാഷണൽ യോഗ ട്രെയിനർ ബിനോയ് തോമസ് ക്ലാസ് നയിച്ചു. സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫിസർ എം.അനിൽകുമാർ, ബി.സി ജോഷി, കെ.കെ ബിനോയി എന്നിവർ പ്രസംഗിച്ചു.