കോതമംഗലം: കേരള കോണ്‍ഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ വിദ്യാഭ്യാസസഹായത്തിനായി വിദ്യാദര്‍ശന്‍ പദ്ധതി ആരംഭിച്ചു. ലാപ്ടോപ്പ്, ടെലിവിഷന്‍, ടാബ് ലറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോതമംഗലം നിയോജക മണ്ഡലത്തില്‍ 101 വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. ഉദ്ഘാടനം മുന്‍ മന്ത്രി ടി യു കുരുവിള നിര്‍വ്വഹിച്ചു. ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. ഊരിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഊരുകളില്‍ സോളാര്‍ സൗകര്യത്തോടുകൂടി ടിവി നല്‍കും. ഈ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ടിവി വിതരണം ചെയ്യും.ബേബി വട്ടക്കുന്നേല്‍, കെ. വി. വര്‍ഗീസ്, സി. കെ. സത്യന്, ജോര്‍ജ്ജ് അമ്പാട്ട്,സോണി ജോബ്, കെന്നഡി പീറ്റര്‍, ടീന മാത്യു, എല്‍ദോസ് മൂലേകുടി, എല്‍ദോസ് മാത്യു, ജോസ് കൈതയ്ക്കല്‍, ജോസ് കവളമായ്ക്കന് എന്നിവര്‍ പങ്കെടുത്തു.