കോതമംഗലം: കവളങ്ങാട് സെന്റ് ജോൺസ് ഹൈസ്കൂളിലെ 1986-87 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ “നിലാവ് ” അതിലെ അംഗങ്ങളായ എഴുപതോളം പേർക്ക് കോവിഡ് കാലത്തെ സാന്ത്വനമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ് മുഖ്യാഥിതിയായി. നിലാവ് കൂട്ടായ്മയുടെ പ്രസിഡന്റ് പി ജെ ജലീൽ സ്വാഗതവും,ട്രഷറർ എ എ സലീം നന്ദിയും പറഞ്ഞു.