Connect with us

Hi, what are you looking for?

NEWS

21-)മത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് തുടക്കമായി

കോതമംഗലം :ഇരുപത്തിയൊന്നാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. 14 ഉപജില്ലകളിൽ നിന്നായി 2500 ലേറെ കായിക പ്രതിഭകളാണ് 3 ദിവസകാലമായി എം എ കോളേജിൽ നടക്കുന്ന മേളയിൽ മാറ്റുരയ്ക്കുന്നത്. നൂറു കണക്കിന് കായിക പ്രതിഭകൾ അണിനിരണ മാർച്ച് പാസ്റ്റ് സംഘടിപ്പിച്ചു. ആന്റണി ജോൺ എം എൽ എ സല്യൂട്ട് സ്വീകരിച്ചു.കോതമംഗലം സെന്റ് അഗസ്റ്റിൻ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച സ്പോർട്സ് ഡിസ്പ്ലേ ഉദ്ഘാടന സമ്മേളനത്തിന് ആകർഷകമായി.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം ഡി ഡി ഇ ഹണി ജി അലക്സാണ്ടർ സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ എ നൗഷാദ്,രമ്യ വിനോദ്, കെ വി തോമസ്, അഡ്വ ജോസ് വർഗീസ്, ബിൻസി തങ്കച്ചൻ, വാർഡ് കൗൺസിലർമാരായ സിജോ വർഗീസ്, എൽദോസ് പോൾ, ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ ആർ ഡി ഡി ദയ പി ജി, എറണാകുളം വി എച്ച് എസ് ഇ എ ഡി നവീന പി, ഡി പി സി എസ് എസ് കെ ബിനോയ് കെ ജോസഫ്, എറണാകുളം ഡയറ്റ് പ്രിൻസിപ്പാൾ ദീപ ജി എസ്, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ ഡാൽമിയ തങ്കപ്പൻ, കൈറ്റ് ജില്ലാ കോർഡിനേറ്റർ സ്വപ്ന നായർ, എം എ കോളേജ് സെക്രട്ടറി വിന്നി വർഗീസ്, എം എ കോളേജ് പ്രിൻസിപ്പാൾ ഡോ മഞ്ജു കുര്യൻ, കോതമംഗലം ഡി ഇ ഒ ഗീത പി സി, കോതമംഗലം എ ഇ ഒ സജീവ് കെ ബി, ബി പി സി എസ് എസ് കെ സിമി പി മുഹമ്മദ്‌, കെ എസ് റ്റി എ ജി ആനന്ദകുമാർ, കെ പി എസ് റ്റി എ ജോൺ പി പോൾ, എ കെ എസ് റ്റി യു ബിജോയ്‌ കെ എസ്, കെ എ എം എ അജ്മൽ സി എ, കെ എ ടി എഫ് മാഹി കെ എ, എൻ ടി യു എൽ ശ്രീകുമാർ,കെ പി എസ് ഇ റ്റി എ ഷൈജി കെ ജേക്കബ്, ആർ ഡി എസ് ജി എ സെക്രട്ടറി ജോർജ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.റിസപ്ഷൻ കമ്മിറ്റി കൺവീനർ അബൂബക്കർ റ്റി എ നന്ദി രേഖപ്പെടുത്തി.

You May Also Like

error: Content is protected !!