Connect with us

Hi, what are you looking for?

NEWS

മാമലകണ്ടം മേട്നാം പാറ പട്ടിക വർഗ കോളനിയുടെ വികസനത്തിനായി 1 കോടി രൂപ അനുവദിച്ചു: ആന്റണി ജോൺ എംഎൽഎ

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടം മേട്നാം പാറ പട്ടിക വർഗ കോളനിയുടെ വികസനത്തിനായി 1 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.നിലവിൽ 116 ഓളം പട്ടിക വർഗ്ഗ കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്.

റോഡ് പുനരുദ്ധാരണം, വീട് മെയിന്റനെൻസ്‌, കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം, എം ജി എൽ സി കെട്ടിട നവീകരണം, പഠനമുറി നിർമ്മാണം, ലൈബ്രറി നിർമ്മാണം, ഗ്രൗണ്ടിന്റെ സൈഡ് കെട്ടൽ, കലുങ്ക് നിർമ്മാണം, പഞ്ചായത്ത് കിണർ മെയിന്റനെൻസ്, പൊതു കുള നവീകരണം,ഹൈമാസ്റ്റ്/ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികളാണ് പദ്ധതിയുടെ ഭാഗമായി കോളനിയിൽ നടപ്പിലാക്കുന്നത്.ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

error: Content is protected !!