കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ചികിത്സ ധനസഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴി ധനസഹായം ലഭ്യമാകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമുള്ള ധനസഹായത്തിനും , പട്ടികജാതി/പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സാ ധനസഹായത്തിനും വേണ്ടിയിട്ടുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ എം എൽ എ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും,ധന സഹായത്തിന് അപേക്ഷിക്കുവാൻ താല്പര്യമുള്ളവർ എം എൽ എ ഓഫീസുമായി ബന്ധപ്പെടണമെന്നും ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.