കോതമംഗലം: കോതമംഗലത്ത് അജ്ഞാത വാഹനമിടിച്ച് വയോധിക മരിച്ചു. നെല്ലിക്കുഴി, ഇളമ്പ്ര സ്വദേശി പുലിക്കുന്നത്ത്കുടി കാര്‍ത്തിക കുറുമ്പന് (95) ആണ് മരിച്ചത്. തങ്കളം – കാക്കനാട് നാലുവരിപ്പാതയില്‍ 11.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയതായി പരാതി. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.




















































