കോതമംഗലം : വടാട്ടുപാറ പണ്ടാരൻ സിറ്റിയിൽ വളർത്തുനായയെ വന്യമൃഗത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പണ്ടാരൻസിറ്റിക്ക് സമീപമുള്ള വീട്ടുടമയുടെ വളർത്തുനായയെ പകുതി തിന്ന നിലയിലാണ് പുരയിടത്തിൽ നിന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെ 4 മണിയോട് കൂടി വീടിന്റെ പുറകിൽ കെട്ടിയിട്ടിരുന്ന വളർത്തു നായയെ പുലി പിടിച്ചു കൊണ്ടു പോയി കടിച്ചു കീറുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
നാല് മണി വരെ നായ വീട്ടിലുണ്ടായിരുന്നു. വീട്ടിൽ നിന്ന് ഏകദേശം 15 മീറ്റർ ദൂരെയാണ് നായ ചത്തു കിടന്നത്. വടാട്ടുപാറ ഫോറസ്റ്റ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.