Connect with us

Hi, what are you looking for?

CRIME

150ഗ്രാം എംഡിഎംഎയുമായി പെരുമ്പാവൂര്‍ സ്വദേശി അടക്കം രണ്ടുപേര്‍ പോലീസ് പിടിയില്‍

പെരുമ്പാവൂര്‍: അങ്കമാലിയില്‍ പോലീസിന്റെ വന്‍ മയക്ക്മരുന്ന് വേട്ട. നൂറ്റിയമ്പത് ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പെരുമ്പാവൂര്‍ ചേലാമറ്റം ചിറക്കല്‍ ജോണ്‍ ജോയി (22), കുറുമശേരിയില്‍ താമസിക്കുന്ന ചേലാമറ്റം പള്ളിയാന ശ്യാം (27) എന്നിവരെയാണ്
ഡിസ്ട്രിക്റ്റ് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും, അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരെത്ത തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കൃഷ്ണഗിരിയില്‍ നിന്നുമാണ്
പ്രതികള്‍ എം.ഡി.എം.എ കൊണ്ടുവന്നത്. വിദ്യാര്‍ത്ഥികള്‍ക്കും, യുവാക്കള്‍ക്കും വില്‍ക്കുകയായിരുന്നു ലക്ഷ്യം. ലക്ഷങ്ങള്‍ വില വരുന്ന
മയക്ക്മരുന്നാണ് പിടികൂടിയത്. ഇതിന് മുമ്പും ഇവര്‍ മയക്കുമരുന്ന് കടത്തിയതായി സൂചനയുണ്ട്. കാറില്‍ പ്രത്യേക അറയുണ്ടാക്കി
അതിലാണ് കടത്തിയത്. കാറും കസ്റ്റഡിയിലെടുത്തു. നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി പി.പി.ഷംസ്, ഇന്‍സ്‌പെക്ടര്‍ പി.ലാല്‍കുമാര്‍, എസ്
ഐ ഷാഹുല്‍ ഹമീദ്, എ എസ് ഐ എം.എസ്.വിജേഷ്, എം.എം.കബീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

 

You May Also Like

CRIME

മൂവാറ്റുപുഴ: വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ,...

NEWS

കോതമംഗലം:  താലൂക്ക് ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ചായാൾ പിടിയിൽ. തൃശ്ശൂർ മരത്താക്കര കോതൂർ കൂടാരം കോളനിയിൽ താമസിക്കുന്ന കാഞ്ഞിരപ്പിള്ളി മുക്കാലി സ്വദേശി വലിയവീട്ടിൽ പ്രദീപ് (37) നെയാണ് കോതമംഗലം പോലീസ്...

CRIME

പോത്താനിക്കാട്: പോക്‌സോ കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. വാരപ്പെട്ടി പല്ലാരിമംഗലം പുലിക്കുന്നേല്‍പടി കുഴിത്തൊട്ടിയില്‍ ഖാലിദ് (47) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ 29...

CRIME

മൂവാറ്റുപുഴ: ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും, സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും. മുണ്ടക്കയം കോരുത്തോട് കൊന്നക്കല്‍ ബിനോയി(45)യെ കൊലപ്പെടുത്തിയ കേസില്‍ പണ്ടപ്പിളളി ആച്ചക്കോട്ടില്‍ ജയന്‍...

error: Content is protected !!